തണ്ണോട്ട് ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഉദയപൊലിമ എന്ന പേരിൽ മഴയുത്സവം നടത്തി

തണ്ണോട്ട് ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് ഉദയപൊലിമ എന്ന പേരിൽ മഴയുത്സവം നടത്തി


രാവണേശ്വരം:കൃഷി അന്ന്യം നിന്ന് പോകുന്ന ഇന്നത്തെ സാഹചര്യത്തിൽ യുവതലമുറയെ പാടങ്ങളിലേക്ക് ഇറക്കാനും കാർഷിക പാഠങ്ങൾ പഠിക്കാനും വയലിന്റെ മനോഹാരിത ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വേണ്ടി മഴയുത്സവങ്ങൾ നടന്നു വരികയാണ്. അത്തരത്തിൽ തണ്ണോട്ടെ വയലുകളെ ഉത്സവലഹരിൽ ആഴ്ത്തി കൊണ്ട് ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ അമ്പതാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി ‘ഉദയ പൊലിമ’ എന്ന പേരിൽ മഴയുത്സവം മോലോത്തുംങ്കാൽ വയലിൽ വെച്ച് രസകരമായ വിവിധ കലാ കായിക മത്സര പരിപാടികളോടു കൂടി സംഘടിപ്പിച്ചു.


അജാനൂർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ മിനി.പി മഴയുത്സവം ഉത്ഘാടനം ചെയ്തു. ക്ലബ്ബ് സെക്രട്ടറി സുമേഷ് കെ.വി. അധ്യക്ഷനായി. ചടങ്ങിൽ ക്ലബ്ബിന്റെ മുൻ സെക്രട്ടറി ശരത്കുമാർ, മുൻ പ്രസിഡന്റ്‌ കുഞ്ഞിരാമൻ കെ. വി. ക്ലബ്ബ് പ്രസിഡന്റ്‌ ഗോപി എന്നിവർ സംസാരിച്ചു. മഴ ഉത്സവത്തിൽ വിദ്യാർത്ഥികൾ, സ്ത്രീകൾ,പുരുഷന്മാർ എന്നിവർക്കായി ഓട്ടമത്സരം, ബലൂൺ പൊട്ടിക്കൽ, ബലൂൺ റേസ്, സ്പൂൺ റേസ്, ലെഗ് ടൈഡ് റേസ്, മ്യൂസിക്കൽ ചെയർ,വടംവലി,നാടൻ പാട്ട് എന്നീ കലാ കായിക മത്സരങ്ങൾ നടന്നു. ജനങ്ങളുടെ പങ്കാളിത്തം കൊണ്ടും മത്സര വൈവിധ്യം കൊണ്ടും ശ്രദ്ധേയമായ മഴയുത്സവം സജികുമാർ കെ വി , ശരത്കുമാർ, സുമേഷ് കെ വി, ഉണ്ണികൃഷ്ണൻ, പ്രിയേഷ് സി , അനീഷ്‌ കെ വി, ശ്രീജിത്ത്‌ എന്നിവർ നിയന്ത്രിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close