പുസ്തകയാത്രയുമായി ഉദിനൂർ സെൻട്രൽ സ്കൂൾ

പുസ്തകയാത്രയുമായി ഉദിനൂർ സെൻട്രൽ സ്കൂൾ

അലമാരയിൽ അടച്ചുപൂട്ടിവച്ച വലിയ ഗ്രന്ഥങ്ങൾ കുട്ടികളിലേക്ക്. ഉദിനൂർ സെൻട്രൽ എ യു പി സ്‌കൂളിലാണ് വായനാവാരത്തിനോടനുബന്ധിച്ച് വ്യത്യസ്തമായ പരിപാടി അരങ്ങേറിയത്. വായനാപോഷണപരിപാടിയുടെ ഭാഗമായി സംസ്ഥാനസർക്കാരിൽ നിന്നും ഒരു ലക്ഷത്തി ഇരുപത്തി എട്ടായിരം രൂപയുടെ പുസ്തകങ്ങൾ കഴിഞ്ഞ വേനലവധിക്കാലത്ത് വിദ്യാലയ ലൈബ്രറിയിൽ പുതുതായി എത്തിയിരുന്നു. സെർവാന്റീസ് രചിച്ച ഡോൺ ക്വിക്സോട്ട് മുതൽ എം ടി വാസുദേവൻ നായരുടെ രണ്ടാമൂഴം വരെയുള്ള വലിയ പുസ്തകങ്ങൾ ഇതിൽ പെടും. പേജുകളുടെ ആധിക്ക്യം കാരണം പലതും കുട്ടികൾ എടുത്ത് വായിക്കാൻ സാധ്യതയില്ലാത്തവ. ഇത്തരം പുസ്തകങ്ങളെ കുറിച്ചുള്ള പ്രാഥമിക വിവരങ്ങളെങ്കിലും കുട്ടികളിലേക്ക് എത്തണം എന്ന ലക്ഷ്യത്തോടെയാണ് പുസ്തകയാത്ര സംഘടിപ്പിച്ചത്. സ്‌കൂൾ മലയാളം ക്ളബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ പരിപാടിയാണ് പുസ്തകയാത്ര. പുസ്തകയാത്രയിൽ പങ്കെടുക്കാൻ അറുപതോളം കുട്ടികൾ സ്വയം സന്നദ്ധരായി മുന്നോട്ട് വന്നു. അവർ ഓരോരുത്തരും ലൈബ്രറിയിലെ വലിയ പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന ചെറുകുറിപ്പുകൾ തയ്യാറാക്കി. കുറിപ്പുകൾ ഡിജിറ്റൽ മാഗസിൻ രൂപത്തിലും ഫ്ലിപ്പ് ബുക്ക് മാതൃകയിലുമായി ക്ലാസ് വാട്സാപ്പ് ഗ്രൂപ്പുകൾ വഴി വിദ്യാലയത്തിലെ ആയിരത്തോളം കുട്ടികളിലേക്ക് എത്തി. ഒപ്പം പുസ്തകയാത്രാ സംഘം ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ട പുസ്തകങ്ങളുമായി ക്ലാസുകൾ തോറും കയറി ഇറങ്ങി പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു. ഡിജിറ്റൽ മാഗസിൻ , ഫ്ലിപ്പ് ബുക്ക്, പുസ്തകയാത്രാ സംഘത്തിന്റെ പുസ്തകം പരിചയപ്പെടുത്തൽ ഇവയൊക്കെ കുട്ടികൾ വേണ്ടത്ര പിൻതുടരുന്നുണ്ട് എന്ന് ഉറപ്പ് വരുത്താൻ ഒരു പുസ്തക ക്വിസും വായനാ വാരത്തിനൊടുവിൽ സംഘടിപ്പിക്കുന്നുണ്ട്. വരും ആഴ്ചകളിലെ അവധി ദിവസങ്ങളിൽ സമീപ പ്രദേശങ്ങളിലെ വായനശാലകൾ പുസ്തകയാത്രാ സംഘം സന്ദർശിച്ച് പൊതുജനങ്ങൾക്കും പുസ്തകങ്ങൾ പരിചയപ്പെടുത്തും. പുസ്തകയാത്രയുമായി ബന്ധപ്പെട്ട് ഡോക്കുമെന്ററി ചിത്ര നിർമ്മാണവും നടന്നു. വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിനിയും മികച്ച വായനക്കാരിയുമായ പി പി വത്സല പുസ്തകയാത്രയുടെ ഉദ്‌ഘാടനം നിർവഹിച്ചു. സ്‌കൂൾ പ്രധാനാധ്യാപിക പി കൈരളി അധ്യക്ഷത വഹിച്ചു. അധ്യാപകരായ എ വി സന്തോഷ്കെ കുമാർ, കെ ശ്രീധരൻ നമ്പൂതിരി, പി കൃഷ്‌ണകുമാർ, കെ ഇ ശ്രീലത, പി അഞ്ജന, എം വി സുജിത്, ടി ബിന്ദു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close