വായനാപക്ഷാചരണം. പി എൻ പണിക്കർ അനുസ്മരണവും അനുമോദനവും നടത്തി.

വായനാപക്ഷാചരണം.
പി എൻ പണിക്കർ അനുസ്മരണവും അനുമോദനവും നടത്തി.


നെല്ലിക്കട്ട: കാൻഫെഡ് സോഷ്യൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നെല്ലിക്കട്ട പി ബി എം ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ സാഹിത്യ വിഭാഗത്തിന്റെ സഹകരണത്തോടെ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി പി എൻ പണിക്കർ അനുസ്മരണവും അനുമോദനവും സംഘടിപ്പിച്ചു.
എൻ. എ. നെല്ലിക്കുന്ന് എം. എൽ. എ ഉദ്ഘാടനം ചെയ്തു.
പി. ടി. എ വൈസ് പ്രസിഡണ്ട് ഇബ്രാഹിം നെല്ലിക്കട്ട അധ്യക്ഷത വഹിച്ചു.
കാൻഫെഡ് സോഷ്യൽ ഫോറം ചെയർമാൻ കൂക്കാനം റഹ്‌മാൻ പി. എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി.
മികച്ച സാമൂഹ്യ പ്രവർത്തകനുള്ള സ്വരാജ് അവാർഡ് നേടിയ ഷാഫി ചൂരിപ്പള്ളത്തിനെയും
പഴയകാല കാൻഫെഡ് പ്രവർത്തകൻ കെ ആർ ജയചന്ദ്രനെയും ചടങ്ങിൽ വെച്ച് ഉപഹാരം നൽകി അനുമോദിച്ചു.

ഗ്രാമ പഞ്ചായത്ത്‌ ക്ഷേമകാര്യ സമിതി അധ്യക്ഷ അൻഷിഫാ അർഷാദ്, സ്കൂൾ മാനേജർ ഇ. അബൂബക്കർ ഹാജി, പ്രിൻസിപ്പൽ നിസാം ബോവിക്കാനം, സാഹിത്യ വിഭാഗം കൺവീനർ ഏലിയാമ്മ കാൻഫെഡ് ഭാരവാഹികളായ പ്രൊഫ. എ ശ്രീനാഥ്, കരിവെള്ളൂർ വിജയൻ, സുകുമാരൻ കാരി എന്നിവർ സംസാരിച്ചു.
വായനാ ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാന ദാനവും നടന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close