ചാർട്ടേഡ് അക്കൗണ്ടൻസ് ദിനവും ഡോക്ടേഴ്സ് ദിനവും ആചരിച്ച് ഇന്റർനാഷണൽ സീനിയർ ചേംബർ കാഞ്ഞങ്ങാട് ലീ ജിയൺ.

ചാർട്ടേഡ് അക്കൗണ്ടൻസ് ദിനവും ഡോക്ടേഴ്സ് ദിനവും ആചരിച്ച് ഇന്റർനാഷണൽ സീനിയർ ചേംബർ കാഞ്ഞങ്ങാട് ലീ ജിയൺ.

കാഞ്ഞങ്ങാട്: ഇന്റർനാഷണൽ സീനിയർ ചേമ്പർ കാഞ്ഞങ്ങാട് ലീജിയൺ ജൂലൈ 1 ചാർട്ടേഡ് അക്കൗണ്ടൻസ് ദിനവും ഡോക്ടേഴ്സ് ദിനവും ആചരിച്ചു. അക്കൗണ്ടൻസ് ദിനാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട്ടെ പ്രമുഖ ചാർട്ടേഡ് അക്കൗണ്ടന്റ് എൻ. രാംനാഥ പ്രഭുവിനെ അദ്ദേഹത്തിന്റെ ഓഫീസിലെത്തി കാഞ്ഞങ്ങാട് സീനിയർ ചേംബർ ലീജിയൻ പ്രവർത്തകർ ആദരിച്ചു. സെക്രട്ടറി എൻ അനിൽകുമാർ പൊന്നാടയും മൊമെന്റോയും നൽകി. ആദര ചടങ്ങിൽ രഞ്ജു മാരാർ, എൻ. ആർ.
പ്രശാന്ത്, പി.വി. രാജേഷ്, എൻ. ബാബു നായർ എന്നിവർ നേതൃത്വം നൽകി. ആദരവിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ചാർട്ടേഡ് അക്കൗണ്ടന്റ് എൻ രാംനാഥപ്രഭു മറുപടി പ്രസംഗം നടത്തി .
ഡോക്ടർസ് ദിനാചരണത്തിന്റെ ഭാഗമായി 45 വർഷമായി ആതുരസേവനരംഗത്ത് സ്തുത്യർഹമായ സേവന പ്രവർത്തനങ്ങൾ നടത്തിവരുന്ന കാഞ്ഞങ്ങാട് നഴ്സിംഗ് ഹോമിലെ ഡോക്ടർ അബ്ദുൽ ഖാദർ തിഡിലിനെ അദ്ദേഹത്തിന്റെ ക്ലിനിക്കിൽ വച്ച് ആദരിച്ചു. സെക്രട്ടറി എൻ. അനിൽകുമാർ പൊന്നാടയും ഉപഹാരവും കൈമാറി. എച്ച്.വി.നവീൻ കുമാർ, എൻ.ആർ.പ്രശാന്ത്, പി. വി. രാജേഷ്, എൻ. ബാബു നായർ, രഞ്ജു മാരാർ എന്നിവർ സംസാരിച്ചു. ആദരവിന് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഡോക്ടർ അബ്ദുൽ ഖാദർ തിഡിൽ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close