രാഷ്ട്രപതിക്ക് നൽകാനുള്ള ഉപഹാരം തയ്യാറാവുന്നത് കാഞ്ഞങ്ങാട് നിന്ന് .

രാഷ്ട്രപതിക്ക് നൽകാനുള്ള ഉപഹാരം തയ്യാറാവുന്നത് കാഞ്ഞങ്ങാട് നിന്ന് .


പെരിയയിൽ സ്ഥിതി ചെയ്യുന്ന കേന്ദ്ര സർവ്വകലാശാല ആസ്ഥാനത്ത് ആദ്യമായെത്തുന്ന രാഷ്ട്രപതിക്ക് നൽകാനുള്ള ഉപഹാരം തയ്യാറാക്കിയത് കാഞ്ഞങ്ങാട്ട നിന്ന് . ഉത്തരകേരളത്തിൻ്റെ തനിമയും , പാരമ്പര്യവും ഒത്ത് ചേർന്ന തെയ്യരൂപമാണ് രാഷ്ട്രപതിക്ക് കേ ന്ദ്രസർവ കലാശാല സമ്മാനമായി നൽകന്നത്. ഒറ്റമരത്തിൽ കൊത്തിയെടുത്ത് അനുയോജ്യമായ ചായക്കൂട്ടുകൾ അതിസൂക്ഷ്മതയോടെ വരച്ച് ചേർത്താണ് ശിൽപം തയ്യാറാക്കിയത്.കാഞ്ഞങ്ങാട്ട് വിശ്വകർമ്മ സമുദായാംഗവും പരമ്പര്യ ശിൽപിയുമായ അനിൽ കാർത്തികയുടെ നേതൃത്വത്തിൽ ഏഴോളം ശിൽപികൾ ആഴ്ചകളോളം അഹോരാത്രം ചെയ്ത പ്രവർത്തനത്തിലാണ് അതി മനോഹരമായതും ലക്ഷണമൊത്തതുമായ വേട്ടക്കൊരുമകൻ തെയ്യരൂപം ഒന്നേമുക്കാൽ അടി ഉയരത്തിൽ കുമിഴ് മരത്തിൽ കൊത്തിയെടു ത്തത്. ഉത്തര കേരളത്തിൽ കെട്ടിയാടുന്ന തെയ്യക്കോലങ്ങളിൽ രൂപ ഭംഗിയിലും ശിൽപശാസ്ത്ര ത്തിലും ( iconography), സൗന്ദര്യ സങ്കൽപത്തിലും ( aesthetics) മികച്ച് നിൽക്കുന്നതാണ് വേട്ടക്കൊരുമകൻ തെയ്യം. ഭാരതത്തിൻ്റെ പ്രഥമ പുത്രന് നൽകുന്ന ഉപഹാരത്തിന്‌ ഉത്തര കേരളത്തിൻ്റെ അനുഷ്ഠാന കലയായ തെയ്യരൂപം വേണമെന്ന് നിർദ്ദേശിച്ച ഫോക് ലാൻ്റ് ചെയർമാൻ ഡോ.വി.ജയരാജൻ പറയുന്നത് ഉത്തരകേരളത്തിൽ പ്രത്യേകിച്ച് കാസർഗോഡ് ജില്ലയിൽ തെയ്യമായും, കണ്ണർ കോഴിക്കോട് ജില്ലകളിൽ തിറയായും ആരാധിക്കുന്ന വേട്ടക്കൊരുമകൻ ഈശ്വരൻ കേരളത്തിൽ മറ്റിടങ്ങളിലും അന്യസംസ്ഥാനങ്ങളിലും വിവിധ രൂപത്തിൽ ആരാധിക്കപ്പെടുന്നുണ്ട്. പാട്ട് രൂപത്താലും (വേട്ടക്കൊരുമകൻ പാട്ട്) , കള മെഴുത്തായും ( വേട്ടക്കൊരു മകൻ കളം) വിഗ്രഹാരാധനയായും, കെട്ടിക്കോലമായും വേട്ടക്കൊരുമകനെ ആരാധിച്ച് വരുന്നുണ്ട്. അത് കൊണ്ട് തന്നെ വേട്ടക്കൊരുമകൻ കേരളത്തെ മുഴുവൻ പ്രതിനിധീകരിക്കുകയും, ഇതിൻ്റെ തെയ്യരൂപം ഉത്തരകേരളത്തിൻ്റെ സ്വന്തമായി മാറുകയും ചെയ്യുന്നു. പൈതൃക അടയാളങ്ങളായ ഐതിഹ്യവും, അനുഷ്ഠാനവും , ശിൽപ കലയും , പാരമ്പര്യവും, ചിത്രകലയും , ഉത്തര കേരള

മയിൽപ്പീലി ഉപയോഗിച്ചുള്ള പീലിമുടി, ചിറകുടുപ്പ്, മുഖത്തെഴുത്തിൽ അപൂർവ്വമായ കട്ടാരപ്പുള്ളി എന്ന എഴുത്താണ് വേട്ടക്കൊരു മകൻ തെയ്യത്തിൻ്റേത്. പച്ച നിറം ഉപയോഗിച്ച് മുഖത്തെഴുതുന്ന അപൂർവ്വം തെയ്യക്കോലങ്ങളിലൊന്നാണിത്. അത്പോലെ മെയ്യെഴുത്തും വേട്ടക്കൊരുമകൻ തെയ്യത്തിൻ്റെ പ്രത്യേകതയാണ്. കറുത്തതാടിയാണ് മറ്റൊരലങ്കാരം.
കേരള സർക്കാർ ടൂറിസം വകുപ്പിൻ്റെ കീഴിൽ 2018ൽ റജിസ്റ്റർ ചെയ്തതും കാഞ്ഞങ്ങാട് പുതിയ കണ്ടം വിശ്വകർമ്മ ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്നതും ഉത്തരവാദ ടൂറിസം മിഷൻ്റെ സംരഭമായ ഗ്രാമീണം എന്ന സാംസ്കാരിക ടൂറിസം സംഘടനയുടെ പ്രവർത്തനത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം കുടിയാണിത്. നാൽപ്പത്തി ഒന്ന് അംഗങ്ങളുള്ള ഈ സംരംഭം ഇതിനകം മരത്തിൽ കൊത്തിയെടുത്ത ഭസ്മ കൊട്ടയും , വിളക്കുകളും, മറ്റ് കരകൗശല ഉൽപ്പന്നങ്ങളും ഇതിനകം അന്യസംസ്ഥാനങ്ങളിലേക്കും അന്യ രാജ്യങ്ങളിലേക്കും പോയിട്ടുണ്ട്. ഈ സംരഭത്തിൻ്റെ നേതൃ സ്ഥാനത്തുള്ള അനിലിന് ശിൽപ നിർമ്മാണത്തിൽ 22 വർഷത്തെ അനുഭവജ്ഞാനമുണ്ട്. ഉത്തരകേരളത്തിലെ തച്ചുശാസ്ത്ര വിധിയിലും , ശില്പ നിർമ്മാണത്തിലും പേര് കേട്ട കുടുംബ പാരമ്പര്യത്തിൻ്റെ അഞ്ചാം തലമുറക്കാരനാണ് അനിൽ കാർത്തിക. വാസ്തുശിൽപി കെ. വി. പുരുഷാത്തമനാണ് അനിലിൻ്റ പിതാവ്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close