കുട്ടമത്ത് സ്ക്കൂളിൽ വിജയഭേരി

കുട്ടമത്ത് സ്ക്കൂളിൽ വിജയഭേരി

ചെറുവത്തൂർ:
എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികൾക്കും രാജ്യ പുരസ്ക്കാർ അവാർഡ് നേടിയ സ്കൗട്ട് ,ഗൈഡ് അംഗങ്ങൾക്കും കാസർഗോഡ് ജില്ലാ സ്പോർട്സ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട സ്ക്കൂൾ കായികാധ്യാപകൻ കെ.മധുസൂദനൻ മാസ്റ്റർക്കുമുള്ള കുട്ടമത്ത് ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്ത് പിടിഎ ,എസ്എംസി കമ്മറ്റികളുടെ നേതൃത്വത്തിലുള്ള അനുമോദനം സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് ഉത്സവാന്തരീക്ഷത്തിൽ നടന്നു.
പിടിഎ പ്രസിഡൻ്റ് എം രാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സി.ജെ. സജിത്ത് ഉദ്ഘാടനം ചെയ്തു.ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻസ്റ്റിംഗ് കമ്മറ്റി ചെയർ പേർസൺ കെ. രമണി ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേർസൺ സി.വി.ഗിരീശൻ ,വാർഡ് മെമ്പർമാരായ രാജേന്ദ്രൻ പയ്യാടക്കത്ത് ,പി. വസന്ത ,എസ്എംസി ചെയർമാൻ രാഘവൻ വയലിൽ ,പ്രഥമാധ്യാപകൻ കെ.ജയചന്ദ്രൻ ,അധ്യാപകരായ ടി.വി.രഘുനാഥ്, വി.പ്രമോദ് കുമാർ ,സി.ബാലകൃഷ്ണൻ, എം ദേവദാസ് ആശംസ അർപ്പിച്ച് സംസാരിച്ചു .സ്ക്കൂൾ പ്രിൻസിപ്പൽ ടി. സുമതി സ്വാഗതം ആശംസിച്ച ചടങ്ങിൽ ആഘോഷ കമ്മറ്റി കൺവീനർ എം മുഹമ്മദ് കുഞ്ഞി നന്ദി രേഖപ്പെടുത്തി.
ചടങ്ങിൽ സ്കൗട്ട് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ കമ്മീഷണറായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,കാസർഗോഡ് ജില്ലാ സ്പോർട്സ് കോ ഓർഡിനേറ്റർ ആയി തിരഞ്ഞെടുക്കപ്പെട്ട കായികാധ്യാപകൻ കെ.മധുസൂദനൻ എന്നിവരെ അനുമോദിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close