സി രാമകൃഷ്ണൻമാസ്റ്റർ പുരസ്കാരം പി കെ പ്രജീഷിന്*_

🥇
_*സി രാമകൃഷ്ണൻമാസ്റ്റർ പുരസ്കാരം പി കെ പ്രജീഷിന്*_

/

_*തൃക്കരിപ്പൂർ*:ജീവകാരുണ്യ പ്രവർത്തകനും ഭിന്നശേഷി കുട്ടികളുടെ അധ്യാപകനുമായിരുന്ന സി രാമകൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്ക് കൊടക്കാട് കണ്ണാടിപ്പാറ സൈമൺ ബ്രിട്ടോ ട്രസ്റ്റ് ഏർപ്പെടുത്തിയ പുരസ്ക്കാരം കോഴിക്കോട് ഓമശ്ശേരിയിലെ പി കെപ്രജീഷിന് നൽകി.

31ന് കണ്ണാടിപ്പാറയിലെ അനുസ്മരണ സമ്മേളനത്തിൽ എം രാജഗോപാലൻ എം.എൽ.എ 10000 രൂപയും പ്രശസ്തിപത്രവും സമ്മാനിച്ചു.കവളപ്പാറ പ്രകൃതിദുരന്തത്തിൽ 40 ദിവസം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പ്രജീഷ്, വയനാട് പുത്തുമല ദുരന്തത്തിലും രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സംസ്ഥാനതലത്തിൽ ലഭിച്ച അപേക്ഷകളിൽ നിന്നാണ് പ്രജീഷ് ഓമശ്ശേരിയെ തെരഞ്ഞെടുത്തത്. ട്രസ്റ്റ് ചെയർമാൻ സി.വി ശരത്തിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രദീപ്കൊടക്കാട് അനുസ്മരണ പ്രഭാഷണം നടത്തി.കനിവ് പാലിയേറ്റിവ് ജില്ലാ സെക്രട്ടറി പി പി സുകുമാൻ, CPM കൊടക്കാട് നോർത്ത് ലോക്കൽ സെക്രട്ടറി പി.പി. ചന്ദ്രൻ, വാർഡ് മെമ്പർ പി. പ്രമീള തുടങ്ങിയവർ സംസാരിച്ചു. ട്രസ്റ്റ് കൺവീനർ സി.സുധീർ സ്വാഗതതവും കെ.കൃപേഷ് നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close