നീലേശ്വരം മാരാര്‍ സമാജം ഹാളിന്റെ ഉദ്ഘാടനവും മാതൃസമിതി കുടുംബസംഗമവും നടന്നു*

*നീലേശ്വരം മാരാര്‍ സമാജം ഹാളിന്റെ ഉദ്ഘാടനവും മാതൃസമിതി കുടുംബസംഗമവും നടന്നു*


നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നീലേശ്വരം മാരാര്‍ സമാജം ഹാളിന്റെ ഉദ്ഘാടനവും ജനറല്‍ബോഡി യോഗവും മാതൃസമിതി കുടുംബസംഗമവും ഞായറാഴ്ച നീലേശ്വരത്ത് നടന്നു. രാവിലെ പതാക ഉയര്‍ത്തിയതോടുകൂടി ചടങ്ങുകള്‍ക്ക് തുടക്കമായി. കുമാരി ശ്രീദേവി പ്രാര്‍ത്ഥനയും നീലേശ്വരം സജിത്തും നീലേശ്വരം പ്രമോദ് മാരാരും അഷ്ടപതിയും അവതരിപ്പിച്ചു. കഴിഞ്ഞ കാലയളവില്‍ സമുദായത്തില്‍ നിന്നും മരണപ്പെട്ടവര്‍ക്ക് മാരാര്‍ സമാജത്തിന്റെ അനുശോചനം രേഖപ്പെടുത്തി. അഖിലകേരള മാരാര്‍ ക്ഷേമസഭ സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി രാമകൃഷ്ണമാരാര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ നീലേശ്വരം മാരാര്‍ സമാജം പ്രസിഡന്റ് കെ.നാരായണ മാരാര്‍ അധ്യക്ഷത വഹിച്ചു. കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന ജനറല്‍ സെക്രട്ടറിയും ഹിന്ദി സാഹിത്യത്തില്‍ ഡോക്ടറേറ്റും നേടിയ ഡോ. കെ.വി രാജേഷ് മുഖ്യഭാഷണം നടത്തി. കേരള ക്ഷേത്ര വാദ്യകലാ അക്കാദമി പുരസ്‌കാര ജേതാവ് വി.വി സതീശനെ ചടങ്ങില്‍ വെച്ച് അനുമോദിച്ചു. രാജ്യാന്തര നേഴ്‌സസ് ഡേയില്‍ കൊവിഡ് 19 സേവനം കണക്കിലെടുത്ത് ഗുല്‍ബര്‍ഗ്ഗ മെഡിക്കല്‍ കോളേജിന്റെ ആദരം നേടിയ കെ.സദാശിവനെയും സമുദായത്തിലെ മുതിര്‍ന്നവരെയും ചടങ്ങില്‍ വെച്ച് ആദരിച്ചു. പ്രൊഫഷണല്‍ വിഷയങ്ങളില്‍ യോഗ്യത നേടിയ എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.ടെക് ബിരുദധാരികള്‍, എസ്.എസ്.എല്‍.സി, പ്ലസ് 2 പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍, കലാമത്സരങ്ങളില്‍ വിജയികളായവര്‍, ഡിഗ്രി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ എന്നിവരും അനുമോദനം ഏറ്റുവാങ്ങി. നീലേശ്വരം രാജകുടുംബാംഗം കെ.സി മാനവര്‍മ്മരാജ, നഗരസഭാ കൗണ്‍സിലര്‍ ഷീബ, പടിഞ്ഞാറ്റം കൊഴുവല്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് പി.കുഞ്ഞിരാമന്‍ നായര്‍, കിഴക്കന്‍ കൊഴുവല്‍ എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് കെ.ഗോപാലകൃഷ്ണന്‍ നായര്‍, പുരുഷോത്തമന്‍ വി.വി, വി.വി ചന്ദ്രശേഖരമാരാര്‍, കെ.തങ്കമണി, കെ.കനകവേണി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. നീലേശ്വരം മാരാര്‍ സമാജം സെക്രട്ടറി കെ.ഗംഗാധരമാരാര്‍ സ്വാഗതവും വസന്ത ടീച്ചര്‍ നന്ദിയും പറഞ്ഞു. സമാജത്തിന്റെ പുതിയ ഭാരവാഹികളായി കെ.നാരായണമാരാര്‍ (പ്രസിഡന്റ്), സരിത പ്രഭാകരന്‍ (വൈസ് പ്രസിഡന്റ്), കെ.ഗംഗാധരമാരാര്‍ (സെക്രട്ടറി), കെ.മുരളീധന്‍ (ജോയിന്റ് സെക്രട്ടറി), ചന്ദ്രശേഖരന്‍ കുതിരുമ്മല്‍ (ട്രഷറര്‍) തുടങ്ങി പത്തൊമ്പത് അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന മാതൃസമിതി കുടുംബസംഗമത്തില്‍ അംഗങ്ങളുടെയും കുട്ടികളുടെയും കലാപരിപാടികളും അരങ്ങേറി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close