വെള്ളിക്കോത്ത് അഴീക്കോടൻ മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട്

വെള്ളിക്കോത്ത് അഴീക്കോടൻ ക്ലബ്ബ് സുവർണജൂബിലി: ക്വിസ് മത്സരം സംഘടിപ്പിച്ചു

വെള്ളിക്കോത്ത് അഴീക്കോടൻ മെമ്മോറിയൽ
ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിവിധ ക്ലബ്ബുകളെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഊന്നി നടന്ന ക്വിസ് പരിപാടി ക്വിസ് മാസ്റ്റർ ഉദിനൂർ പി. പി.ജയൻ നിയന്ത്രിച്ചു. വിവിധ ക്ലബ്ബുകളിൽ നിന്നായി 13 ടീമുകൾ മത്സരിച്ച ക്വിസ്സിൽ 26 ടീം അംഗങ്ങൾ പങ്കെടുത്തു. ആഘോഷ കമ്മിറ്റി ചെയർമാൻ ശിവജി വെള്ളിക്കോത്ത്, കൺവീനർ കെ. വി. ജയൻ മാസ്റ്റർ, ബാലകൃഷ്ണൻ മാസ്റ്റർ കിഴക്കേ വെള്ളിക്കോത്ത്, കെ. വി.വിദ്യാധരൻ തുടങ്ങിയവർ നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ അതിയാമ്പൂർ ബാലബോധിനി വായനശാലക്കുവേണ്ടി മത്സരിച്ച ശ്രീനന്ദൻ കെ രാജ് ആൻഡ് ആയുഷ്. പി ടീം ഒന്നാം സ്ഥാനവും നന്ദന മോഹൻ ആൻഡ് ആകാശ് കെ.വി. എന്നിവരുൾപ്പെട്ട യുവധാര പൊള്ളക്കട രണ്ടാംസ്ഥാനവും മൂന്ന്, നാല് സ്ഥാനങ്ങൾ യഥാക്രമം റെഡ് സ്റ്റാർ നെല്ലിക്കാട്ടിന്റെ നിരാമയ ആൻഡ് ചിന്മയ ബാബുരാജ് ഉൾപ്പെട്ട ടീമും ജവാൻ മഡിയന്റെ മഞ്ജിമ പി.കെ. ആൻഡ് ശ്രീനന്ദന. പി എന്നിവരുൾപ്പെട്ട ടീമും കരസ്ഥമാക്കി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close