തെയ്ക്കോണ്ടോ വിജയി സായന്ത് എം ശങ്കറിന് രാവണീശ്വരം സ്ക്കൂൾ സ്വീകരണം നൽകി.

തെയ്ക്കോണ്ടോ വിജയി സായന്ത് എം ശങ്കറിന് രാവണീശ്വരം സ്ക്കൂൾ സ്വീകരണം നൽകി.


കോട്ടയത്ത് വച്ച് നടന്ന സംസ്ഥാന തൈകോണ്ടോ ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ രാവണീശ്വരം ഗവർമെൻ്റ് ഹയർ സെക്കൻ്ററി സ്ക്കൂൾ പ്ലസ് വൺ വിദ്യാർത്ഥി സായന്ത് എം ശങ്കറിന് വിദ്യാലയം വാദ്യഘോഷങ്ങളോടെ സ്വീകരണം നൽകി. സ്ക്കൂൾ ഗേയ്റ്റിൽ വച്ച് പിടിഎ ,എസ്എംസി എം പി ടി എ സ്റ്റാഫ് കൗൺസിൽ, സ്റ്റുഡൻസ് യൂനിയൻ എന്നിവയുടെ നേതൃത്വത്തിൽ നൽകിയ സ്വീകരണത്തിൽ പിടിഎ പ്രസിഡൻറ് കെ ശശി അധ്യക്ഷനായി. പ്രിൻസിപ്പാൾ കെ ജയചന്ദ്രൻ കുട്ടിക്ക് ബൊക്ക നൽകി അനുമോദിച്ചു. പ്രഥമാധ്യാപകൻ കെ പി സുരേന്ദ്രൻ മെഡൽ അണിയിച്ചു.എസ് എം സി ചെയർമാൻ എ പ വിത്രൻ സർട്ടിഫിക്കറ്റ് നൽകി. അധ്യാപകരായ പി.സുഹാസിനി ,എം രാധ, ലീമ സെബാസ്റ്റ്യൻ സ്ക്കൂൾ കൗൺസിൽ ചെയർമാൻ പി പി ദേവി പ്രസാദ് കുട്ടിയുടെ രക്ഷിതാവ് ബി മധുസൂദനൻ എന്നിവർ സംസാരിച്ചു. തുടർന്ന് സ്ക്കൂൾ അസംബ്ലി ഹാളിലേക്ക് കുട്ടിയെ ആനയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close