യുവകലാസാഹിതി ചെറുവത്തൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാഘോഷവും ആദരസമ്മേളനവും ജയൻ നീലേശ്വരം ഉദ്ഘാടനം ചെയ്തു

*മലയാള ഭാഷയ്ക്ക് പൊതു വിദ്യാലയങ്ങളിൽ അർഹിക്കുന്ന അംഗീകാരം നൽകണമെന്ന് ജയൻ നീലേശ്വരം .യുവകലാസാഹിതി ചെറുവത്തൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാഘോഷവും ആദരസമ്മേളനവും ഉദ്ഘാടനം ചെയ്തു

സംസാരിക്കുകയായിരുന്നു അദ്ദേഹം.*
മലയാള ഭാഷയ്ക്ക് പൊതു വിദ്യാലയങ്ങളിൽ അർഹിക്കുന്ന അംഗീകാരം നൽകണമെന്ന് യുവകലാസാഹിതി ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ ജയൻ നീലേശ്വരം അഭിപ്രായപ്പെട്ടു. യുവകലാസാഹിതി ചെറുവത്തൂർ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച മലയാള ഭാഷാ ദിനാഘോഷവും ആദരസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ 96 ശതമാനത്തോളം പേർ സംസാരിക്കുന്ന മലയാള ഭാഷയ്ക്ക് ഭാഷാ ഉത്തരവ് ഇറങ്ങിയിട്ടും വേണ്ടത്ര പ്രാധാന്യം ലഭിക്കാത്തത് ഖേദകരമാണെന്നും ഔദ്യോഗീക ഭാഷാ ഉത്തരവ് കോടതികളിലും നടപ്പിലാക്കണമെന്നും മലയാള ഭാഷാ ദിനാംശംസാ പ്രസംഗം നടത്തിയ ഡോ.പി.വി കൃഷ്ണകുമാർ പറഞ്ഞു.
ആദരസമ്മേളനത്തിൽ ”ന്നാ താൻ കേസ് കൊട്” സിനിമയിൽ അഭിനയ മികവ് പുലർത്തിയ
ടി.പി.കുഞ്ഞിക്കണ്ണൻ, ഗംഗാധരൻ കുട്ടമത്ത് , പ്രാദേശിക ദൃശ്യ മാധ്യമ രംഗത്ത് കഴിഞ്ഞ 20 വർഷത്തോളം സജീവ സാന്നിധ്യമായ വിനോദ് ആലംന്തട്ട എന്നിവരെയാണ് ആദരിച്ചത്. സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷീകത്തിന്റെ ഭാഗമായി യുവകലാസാഹിതി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച ചെറുകഥ, കവിതാ രചനാ മൽസരങ്ങളിൽ വിജയിയായ കാടങ്കോട് ഫിഷറീസ് വെക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥിനി പി.നിഹാരികയെ സമ്മാനങ്ങൾ നൽകി അനുമോദിച്ചു. യുവകലാസാഹിതി ജില്ലാ ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ മനിയേരി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു . ആദരവ് ഏറ്റുവാങ്ങിയവർ മറുപടി പ്രസംഗം നടത്തി. യുവകലാസാഹിതി ജില്ലാ ട്രഷററും മേഖലാ സെക്രട്ടറിയുമായ കെ.ബാലകൃഷ്ണൻ സ്വാഗതവും മേഖലാ വൈസ് പ്രസിഡന്റ് കെ. സുന്ദരൻ നന്ദിയും പറഞ്ഞു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close