മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആരോഗ്യപരിപാലനത്തിനായി യോഗമുറകൾ അഭ്യസിപ്പിച്ച് ഓൺലൈൻ പാഠവുമായി ചെറുവത്തൂർ ബി ആർ സി.

തൃക്കരിപ്പൂർ: മനസ്സിൻ്റെയും ശരീരത്തിൻ്റെയും ആരോഗ്യപരിപാലനത്തിനായി യോഗമുറകൾ അഭ്യസിപ്പിച്ച് ഓൺലൈൻ പാഠവുമായി ചെറുവത്തൂർ ബി ആർ സി. കോവിഡ് മഹാമാരിയുടെ നിയന്ത്രണ പശ്ചാത്തലത്തിൽ കുട്ടികളുടെ മാനസിക പിരിമുറുക്കത്തിന് അയവു വരുത്താനാണ് ഉപജില്ലാ പരിധിയിലെ കുട്ടികൾക്കായി ഗൂഗിൾ മീറ്റിൽ പരിശീലനം നൽകിയത്.
കോവിഡ് കാലത്ത് വീട്ടിൽ അടച്ചിട്ടിരിക്കുന്ന കുട്ടികൾക്ക് ഏകാഗ്രതയെയും ഉൾക്കാഴ്ചയെയും ഓർമയെയും ബുദ്ധിയെയും ഉദ്ദീപിപ്പിക്കുന്ന മുപ്പതോളം യോഗ മുറകളാണ് അഭ്യസിപ്പിച്ചത്. ഓൺലൈൻ പഠന കാലമായതിനാൽ വിദ്യാർഥികൾ വളരെ ആവേശത്തോടെയാണ് യോഗ പരിശീലനത്തിൽ പങ്കാളികളാകാനെത്തിയത്.അന്താരാഷ്ട്ര യോഗദിനാചരണത്തിൻ്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിന്ന പരിശീലനം സമഗ്ര ശിക്ഷ ചെറുവത്തൂർ ബി ആർ സി യിലെ കായികാധ്യാപകരാണ് നയിച്ചത്. ഡോ.എം കെ മേഘ ,ഡോ.ആവണി, സുനിത വയലിൽ ,കെ സുധ, പ്രഭാകരൻ കൊളങ്ങര, ജപ്പാൻ സ്വദേശിനി ഹിറോനി യുവേര എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി. രാവിലെ 7 മണി മുതൽ 8 മണി വരെയായിരുന്നു പരിശീലനം.
യോഗ പരിശീലനവാരം ഡോ.എം കെ മേഘ ഉദ്ഘാടനം ചെയ്തു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ജി സനൽഷാ അധ്യക്ഷനായിരുന്നു. സമാപന സമ്മേളനം യോഗ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് പി പി സുകുമാരൻ ഉദ്ഘാടനം ചെയ്തു. ചെറുവത്തൂർ ബിപിസി
വി എസ് ബിജുരാജ്, ട്രെയിനർമാരായ അനൂപ് കുമാർ കല്ലത്ത്, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close