ചിത്താരി പൊയ്യക്കര വലിയപുര തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം: കൂവം അളക്കൽ ചടങ്ങ് നടന്നു.

ചിത്താരി പൊയ്യക്കര വലിയപുര തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം: കൂവം അളക്കൽ ചടങ്ങ് നടന്നു.

കാഞ്ഞങ്ങാട്: മടിയൻ ക്ഷേത്രപാലകന്റെ അധിശദേശം ശ്രീ വാരിക്കട്ടപ്പൻ്റെ അമരഭൂമിക്കകത്ത് ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ദേവസ്ഥാന പരിധിയിൽ വരുന്ന ചിത്താരി പൊയ്യക്കര വലിയപുര തറവാട് വയനാട്ടുകലവൻ ദേവസ്ഥാനത്തെ തെയ്യംകെട്ട് മഹോത്സവത്തോടനുബന്ധിച്ചുള്ള കൂവം അളക്കൽ ചടങ്ങ് ഏപ്രിൽ 23 ഞായറാഴ്ച രാവിലെ 7 മണി മുതൽ 7. 30 വരെയുള്ള ശുഭ മുഹൂർത്തത്തിൽ നടന്നു.
കാഞ്ഞങ്ങാട്: ശുദ്ധി കർമ്മ ചടങ്ങുകൾക്ക് ശേഷം ആചാര സ്ഥാനികർ, തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ഭാരവാഹികൾ തറവാട് കമ്മിറ്റി ഭാരവാഹികൾ പ്രാദേശിക സമിതി ഭാരവാഹികൾ, വിവിധ കഴക പ്രതിനിധികൾ, ക്ഷണിക്കപ്പെട്ട നാട്ടുകാർ എന്നിവരുടെ സാന്നിധ്യത്തിൽ സ്ഥാനികരുടെ നിർദ്ദേശാനുസരണം ചൂട്ടൊപ്പിക്കാൻ നിയുക്തനായ അടോട്ടെ കുഞ്ഞിക്കണ്ണനാണ് കൂവം അളന്നത്. തെയ്യംകെട്ട് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2 ഏക്കറോളം വരുന്ന കൃഷിയിടത്തിൽ സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച നെല്ലാണ് കൂവം അളക്കൽ ചടങ്ങിന് ഉപയോഗിച്ചത്. തിരുമുറ്റത്ത് കൂട്ടിവെച്ച നെല്ലിൻ കൂമ്പാരത്തിൽ നിന്ന് ആദ്യമായി കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലേക്കും തുടർന്ന് പനയാൽ ശ്രീ മഹാലിംഗേശ്വര ക്ഷേത്രം,കോട്ടപ്പാറ കുഞ്ഞിക്കോരച്ചൻ തറവാട്, മടിയൻ കൂലോം, വാരിക്കാട്ട് മഹിഷമർദ്ദിനി ക്ഷേത്രം,, ചാമുണ്ഡിക്കുന്ന് വിഷ്ണു ചാമുണ്ഡേശ്വരി ക്ഷേത്രം, നായക്കറ വളപ്പ് മല്ലികാർജുന ക്ഷേത്രം, കോട്ടച്ചേരി
പട്ടറെ കനിരാശി വയനാട്ടുകുലവൻ ദേവസ്ഥാനം, രാവണേശ്വരം കളരിക്കാൽ മുളവന്നൂർ ഭഗവതി ക്ഷേത്രം, അടോട്ട് മുത്തേടത്ത് കുതിര് പഴയ പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനം, അടോട്ട് മുത്തേടത്ത് കുതിര് പുതിയ പാടാർക്കുളങ്ങര ഭഗവതി ദേവസ്ഥാനം, കിഴക്കുംകര പുള്ളിക്ക രിങ്കാളിയമ്മ ദേവസ്ഥാനം എന്നിവിടങ്ങളിലേക്കും പരിസര പ്രദേശങ്ങളിലുള്ള മറ്റ് ദേവസ്ഥാനങ്ങളിലേക്കും കൂവം അളന്നു. തുടർന്ന് അടയാളം കൊടുക്കൽ ചടങ്ങും നടന്നു.. മെയ് ഏഴിന് രാവിലെ 7 20 മുതൽ 8:40 വരെയുള്ള ശുഭ മുഹൂർത്തത്തിൽ കലവറ നിറയ്ക്കൽ ചടങ്ങ് നടക്കും. മെയ് എട്ടിന് തറവാട് തെയ്യങ്ങൾ അരങ്ങിലെത്തും. മെയ് 9ന് വയനാട്ടുകുലവൻ തെയ്യം കൂടലും പത്തിന് വൈകുന്നേരം മുതൽ കാർന്നോൻ, കോരച്ചൻ, കണ്ടനാർ കേളൻ, വയനാട്ടുകുലവൻ തെയ്യങ്ങളുടെ വെള്ളാട്ടവും കണ്ടനാർ കേളൻ തെയ്യത്തിന്റെ ബപ്പിടൽ ചടങ്ങും നടക്കും. മെയ് 11ന് രാവിലെ മുതൽ കാർന്നോൻ, കോരച്ചൻ, കണ്ടനാർ കേളൻ എന്നീ തെയ്യങ്ങൾ അരങ്ങിലെത്തും. ഉച്ചയ്ക്ക് ശേഷം വയനാട്ടുകുലവൻ തെയ്യത്തിന്റെ പുറപ്പാടും ചൂട്ടാട്ടവും ചൂട്ടൊപ്പിക്കൽ ചടങ്ങും നടക്കും. രാത്രി നടക്കുന്ന മറപിളർക്കൽ ചടങ്ങോട് കൂടി വയനാട്ടുകുലവൻ തെയ്യങ്ങട്ട് മഹോത്സവത്തിന് സമാപനമാകും. വിവിധ ക്ഷേത്ര സ്ഥാനികർ, മഹോത്സവ കമ്മിറ്റി ചെയർമാൻ സി.രാജൻ പെരിയ, വർക്കിംഗ് ചെയർമാൻമാരായ ജനാർദ്ദനൻ കുന്നരുവത്ത്, ടി.വി. ശ്രീധരൻ, ഡോ: സി. കെ. നാരായണ പണിക്കർ, ക്ഷേത്ര ഭരണസമിതി ട്രഷറർ കുട്യൻ മീത്തൽ ,ജനറൽ കൺവീനർ ഐ.കെ. നാരായണൻ, കണ്ണൻ വാഴുന്നോറടി എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close