പ്രഗതി കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവരെ ആദരിച്ചു. സ്‌നേഹായനം എന്ന പേരില്‍ നടന്ന പരിപാടി പ്രഭാഷകന്‍ വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു.*

*പ്രഗതി കാസര്‍ഗോഡിന്റെ നേതൃത്വത്തില്‍ സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്നവരെ ആദരിച്ചു. സ്‌നേഹായനം എന്ന പേരില്‍ നടന്ന പരിപാടി പ്രഭാഷകന്‍ വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു.*


ചരക്ക് സേവന വകുപ്പിന്റെ സാംസ്‌ക്കാരിക സംഘടനയായ പ്രഗതി കാസര്‍ഗോഡിന്റെ ആഭിമുഖ്യത്തില്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഡെപ്യൂട്ടി കമ്മീഷണര്‍ എം.സി സുനില്‍ കുമാര്‍, അസിസ്റ്റന്റ് കമ്മീഷണര്‍ എം.കെ ഹരിപ്രിയന്‍ എന്നിവരെയാണ് ആദരിച്ചത്. കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടന്ന പരിപാടി പ്രഭാഷകനും എഴുത്തുകാരനുമായ വത്സന്‍ പിലിക്കോട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രഗതി പ്രസിഡന്റ് പി.സി ജയരാജന്‍ അദ്ധ്യക്ഷനായി. കണ്ണൂര്‍ ജോയിന്റ് കമ്മീഷണര്‍ ചിപ്പി ജയന്‍ മുഖ്യാതിഥിയായിരുന്നു. കാസര്‍ഗോഡ് ടാക്‌സ്‌പെയര്‍ സര്‍വ്വീസസ് ഡിവിഷന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.സാബു കുമാര്‍ വിരമിക്കുന്നവരെ പൊന്നാടയണിച്ചു. ചിപ്പി ജയന്‍ മുഖ്യ പ്രഭാഷണവും മൊമന്റോ സമര്‍പ്പണവും നിര്‍വ്വഹിച്ചു. എസ്.സാബു കുമാര്‍, പി.വി ശ്രീധരന്‍, എ വി പ്രഭാകരൻ, കെ.രാജേന്ദ്ര, കെ.രാജീവന്‍, ടി.ഉമ, ഗിനിത പി, വി എം രാജേഷ് എന്നിവര്‍ സംസാരിച്ചു. എം.സി സുനില്‍ കുമാര്‍, എം.കെ ഹരിപ്രിയന്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി. പ്രഗതി സെക്രട്ടറി മധു കരിമ്പില്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഷീബ ഏച്ചിക്കൊവ്വല്‍ നന്ദിയും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close