ജില്ലാ സമ്മേളനം ജനുവരിയിൽ മടിക്കൈയിൽബ്രാഞ്ച്‌ സമ്മേളനങ്ങൾ പൂർത്തിയായി; സി.പി.എം. ലോക്കൽ സമ്മേളനത്തിരക്കിലേക്ക്‌

*ജില്ലാ സമ്മേളനം ജനുവരിയിൽ മടിക്കൈയിൽബ്രാഞ്ച്‌ സമ്മേളനങ്ങൾ പൂർത്തിയായി; സി.പി.എം. ലോക്കൽ സമ്മേളനത്തിരക്കിലേക്ക്‌*
🟪🟪🟪🟪🟪🟪🟪🟪

കാസർകോട്: സി.പി.എം. കാസർകോട് ജില്ലാസമ്മേളനം ജനുവരി 21 മുതൽ 23 വരെ മടിക്കൈയിൽ നടക്കുമെന്ന്‌ സി.പി.എം. ജില്ലാ സെക്രട്ടറി എം.വി.ബാലകൃഷ്ണൻ പത്രസമ്മേളനത്തിൽ അറിയിച്ചു.

പൂർണമായും കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും സമ്മേളനം. ജില്ലാ സെക്രേട്ടറിയറ്റംഗം കെ.ആർ.ജയാനന്ദയും പത്രസമ്മേളനത്തിലുണ്ടായിരുന്നു.

ബ്രാഞ്ച്‌ സമ്മേളനങ്ങൾ പൂർത്തീകരിച്ചു

ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ 1731 ബ്രാഞ്ച്‌ സമ്മേളനങ്ങൾ പൂർത്തീകരിച്ചു. 144 ബ്രാഞ്ചുകൾ പുതിയതായി നിലവിൽവന്നു. 1875 ബ്രാഞ്ചുകളാണ് ജില്ലയിലുള്ളത്.

ഇതിൽ 120 വനിതാബ്രാഞ്ച് സെക്രട്ടറിമാരെ തിരഞ്ഞെടുത്തു. 506 ബ്രാഞ്ച് സെക്രട്ടറിമാർ 40 വയസ്സിന് താഴെയുള്ളവരാണ്. 854 പേർ ആദ്യമായി ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടവരാണ്.

26,120 അംഗങ്ങളാണ്‌ പാർട്ടിക്കുള്ളത്‌. അതിൽ 6983 പേർ സ്ത്രീകളാണ്‌. നിരവധി യുവതീ യുവാക്കൾ പാർട്ടിയിലേക്ക് കടന്നുവന്നുവെന്നും നവമാധ്യമങ്ങൾ കൂടുതലായും പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും എം.വി.ബാലകൃഷ്ണൻ പറഞ്ഞു.

ലോഗോ ക്ഷണിച്ചു

: ജനുവരിയിൽ മടിക്കൈയിൽ നടത്തുന്ന സി.പി.എം. ജില്ലാസമ്മേളനത്തിനായുള്ള ലോഗോ ക്ഷണിച്ചു. താത്‌പര്യമുള്ളവർ ഓക്ടോബർ 31-ന് മുൻപായി ലോഗോ cpmksd@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് ഉപഹാരം നൽകും. ഫോൺ: 9746413859.
🟥🟥🟥🟥🟥🟥🟥🟥

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close