ബാലവേദി കുട്ടികൾക്ക് ഷോർട്ട് ഫിലിം നിർമ്മാണ മത്സരം*

*ബാലവേദി കുട്ടികൾക്ക് ഷോർട്ട് ഫിലിം നിർമ്മാണ മത്സരം*
————————————————-
*<<<<< 22/OCT/2021 >>>>>*

=============================

കാസർകോട് ജില്ലയിലെ ഗ്രന്ഥശാലകളിലുളള ബാലവേദികളുടെ പ്രവർത്തനം സജീവമാക്കുന്നതിനും കൂട്ടികൾക്ക് പ്രകൃതിയോടും പരിസ്ഥിതിയോടും താൽപര്യം ഉണ്ടാക്കുന്നതിനുമായി ബാലവേദി കുട്ടികൾക്കുവേണ്ടി ഷോർട്ട് ഫിലിം നിർമ്മാണ മത്സരം നടത്തുന്നു. ഒന്നാം സ്ഥാനം നേടുന്ന ഗ്രന്ഥശാലക്ക് 3000/- രൂപയും പ്രശസ്തി പത്രവും രണ്ടാം സ്ഥാനം നേടുന്ന ഗ്രന്ഥശാലക്ക് 2000/- രൂപയും പ്രശസ്തി പത്രവും മൂന്നാം സ്ഥാനം നേടുന്ന ഗ്രന്ഥശാലക്ക് 1000/- രൂപയും പ്രശസ്തി പത്രവും നൽകുന്നതാണ്. കൂടാതെ സമ്മാനം നേടുന്ന ഷോർട്ട് ഫിലിമിന്റെ നിർമ്മാണത്തിൽ പങ്കാളികളായ കുട്ടികൾക്ക് പ്രത്യേകം പ്രശസ്തി പത്രവും നൽകുന്നതാണ്.
മത്സരം സംബന്ധിച്ച നിബന്ധനകൾ താഴെ കൊടുക്കുന്നു
(1) ഷോർട്ട് ഫിലിം നിർമ്മാണം നടത്തുന്നത് പൂർണ്ണമായും ( അണിയറ പ്രവർത്തകർ ഉൾപ്പെടെ) ഗ്രന്ഥശാലയിലെ ബാലവേദി കൂട്ടി കളായിരിക്കണം. കുട്ടികളുടെ പരമാവധി പ്രായം 17 വയസ്സായിരിക്കും
(2) ഷോർട്ട് ഫിലിമിന്റെ വിഷയം – പരിസ്ഥിതി സംരക്ഷണം / പ്രകൃതി പരിചയം എന്നതായിരിക്കും.
(3) ഷോർട്ട് ഫിലിമിന്റെ പരമാവധി ദൈർഘ്യം 5 (അഞ്ച്) മിനുട്ടായിരിക്കും
(4) മൊബൈൽ ഫോണിലോ ക്യാമറയിലോ ചിത്രീകരണം നടത്താവുന്നതാണ്.
(5) എഡിറ്റിംഗ് അനുവദനീയമാണ്.
(6) ഡൗൺലോഡ് ചെയ്ത വീഡിയോകൾ അനുവദനീയമല്ല.
(7) ബാലവേദി കുട്ടികൾ നിർമ്മിച്ച ഷോർട്ട് ഫിലിം ഗ്രന്ഥശാലയുടെ ഇമെയിലിൽ ആരംഭിച്ച യൂ ട്യൂബിൽ അപ് ലോഡ് ചെയ്ത് *നവംബർ 14 നകം* അപേക്ഷ താലൂക്ക് ലൈബ്രറി കൗൺസിൽ ഓഫീസിൽ നൽകണം.
(8) ഗ്രന്ഥശാലയുടെ അപേക്ഷയോടൊപ്പം താഴെപ്പറയുന്ന രേഖകൾ കൂടി ഉള്ളടക്കം ചെയ്യേണ്ടതാണ്.
( എ ) ഗ്രന്ഥശാലയുടെ ബാലവേദി അംഗങ്ങളാണ് ഷോർട്ട് ഫിലിം നിർമ്മാണത്തിൽ ഏർപ്പെട്ടിട്ടുള്ളതെന്ന ഗ്രന്ഥശാലാ സെക്രട്ടറിയുടെ സാക്ഷ്യപത്രം.
(ബി) ഷോർട്ട് ഫിലിം നിർമ്മാണവേളയിൽ ഏർപ്പെട്ട ബാലവേദി കുട്ടികളുടെ ചുമതല തിരിച്ചുള്ള പേരുവിവരം (കുട്ടികളുടെ വയസും പഠിക്കുന്ന ക്ലാസും കാണിക്കണം )
( സി ) ഷോർട്ട് ഫിലിം യൂ ട്യൂബിൽ അപ്‌ലോഡ് ചെയ്ത തിയതിയും ലിങ്കും .
(9) ഗ്രന്ഥശാലയിൽ ബാലവേദി പ്രവർത്തിക്കുന്നുണ്ടെന്ന സാക്ഷ്യപത്രം സഹിതമുള്ള താലൂക്കിന്റെ ശുപാർശ *2021 നവംബർ 25 നകം* ജില്ലാ ഓഫീസിൽ ലഭിക്കേണ്ടതാണ്.
(10) മത്സര ഫലം പ്രസിദ്ധീകരിക്കുന്നത് വരെ ഷോർട്ട് ഫിലിമിന്റെ യൂട്യൂബ് ലിങ്ക് ഷെയർ ചെയ്യുവാൻ പാടില്ല .
=========================

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close