ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കെ സെക്കന്റിൽ വാർഷിക കായികമേള വെള്ളി, ശനി ദിവസങ്ങളിലായി നടന്നു.
ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ മടിക്കെ സെക്കന്റിൽ വാർഷിക കായികമേള വെള്ളി, ശനി ദിവസങ്ങളിലായി നടന്നു.
എസ്.എം.സി. ചെയർമാൻ ശ്രീ. പി.സുകുമാരന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം പി.ടി.എ.പ്രസിഡന്റ് ശ്രീ.ശശീന്ദ്രൻ മടിക്കൈ ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ ഇൻ – ചാർജ് ശ്രീമതി. പ്രീതി ശ്രീധരൻ സല്യൂട്ട് സ്വീകരിക്കുകയും ഹെഡ്മാസ്റ്റർ ശ്രീ. എൻ. രഘു പതാക ഉയർത്തുകയും മദർ പി.ടി.എ. പ്രസിഡന്റ് ടി. പ്രീതി ആശംസകൾ അർപ്പിക്കുകയും ചെയ്തു.500 ലധികം കുട്ടികൾ മാറ്റുരച്ച കായികമാമാങ്കത്തിൽ 16 കുട്ടികൾ വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. സമാപന ചടങ്ങിൽ എസ്.എം.സി. ചെയർമാൻ പി.സുകുമാരൻ ട്രോഫികൾ സമ്മാനിച്ചു.
Live Cricket
Live Share Market