
കക്കാട്ട് സ്കൂളിൽ ലോക ഹിന്ദി ദിനം സമുചിതമായി ആചരിച്ചു.: കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഹിന്ദി ദിനാചരണത്തിൻ്റെ ഭാഗമായി 10.01.2025 ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ‘മീഠി ഹിന്ദി ‘ സർഗാത്മ ക്യാമ്പ് സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.എം. ഈശ്വരൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് ബി ആർ സി യിലെ ബിപിസി ഡോ.കെ വി രാജേഷ് മാഷ് ശില്പശാല നയിച്ചു.
*കക്കാട്ട് സ്കൂളിൽ ലോക ഹിന്ദി ദിനം സമുചിതമായി ആചരിച്ചു.*
നീലേശ്വരം: കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഹിന്ദി ദിനാചരണത്തിൻ്റെ ഭാഗമായി 10.01.2025 ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ
‘മീഠി ഹിന്ദി ‘ സർഗാത്മ ക്യാമ്പ് സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.എം. ഈശ്വരൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് ബി ആർ സി യിലെ ബിപിസി ഡോ.കെ വി രാജേഷ് മാഷ് ശില്പശാല നയിച്ചു.
പി ടി എ പ്രസിഡൻ്റ് ശ്രീ രാമകൃഷ്ണൻ അധ്യക്ഷ സ്ഥാനം വഹിച്ച ചടങ്ങിൽ സ്കൂളിലെ സീനിയർ അസിസ്റ്റൻ്റ് ഉഷ ടീച്ചർ, സ്റ്റാഫ് സെക്രട്ടറി ബിന്ദു ടീച്ചർ, സീനിയർ അധ്യാപകനായ അനിൽ മാഷ് ,ഹിന്ദി അധ്യാപകരായ നാരായണൻ മാഷ്,ധന്യ ടീച്ചർ, ചാന്ദ്നി ടീച്ചർ തുടങ്ങിയവർ ആശംസ അർപ്പിച്ച് സംസാരിച്ചു.ഹിന്ദി ക്ലബിലെ അംഗങ്ങളായ ശ്രീര ആർ നായർ സ്വാഗതവും ശ്രീവീണ പി ചടങ്ങിന് നന്ദിയും പറഞ്ഞു.
Live Cricket
Live Share Market