
യങ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് മൊടോതടം. ക്ലബ്ബിന്റെ ആദ്യത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.
യങ് സ്റ്റാർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് മൊടോതടം. ക്ലബ്ബിന്റെ ആദ്യത്തെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു.

മാവേലി എല്ലാ വീടുകളിലും നേരിട്ടെത്തി ഓണാശംസകൾ നേർന്നു. ഉച്ചയ്ക്ക് ശേഷം വിവിധ കലാ കായിക മത്സരങ്ങൾ നടത്തി. ക്ലബ്ബ് പ്രസിഡന്റ് ഗോകുൽ പി യുടെ അധ്യക്ഷതയിൽ സമാപന സമ്മേളനം നടന്നു. ക്ലബ്ബ് സെക്രട്ടറി ശ്രീജിത്ത് സി എച്ച് സ്വാഗതം പറഞ്ഞു. സമാപന സമ്മേളനം കയ്യൂർ ചീമേനി ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് മെമ്പർ ശ്രീ എം പ്രശാന്ത് ഉദ്ഘാടനം ചെയ്തു.

അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ വിനോദ് ആലന്തട്ട സാംസ്കാരിക പ്രഭാഷണം നടത്തി. ചടങ്ങിൽ വിവിധ മത്സര പരീക്ഷകളിൽ വിജയിച്ച കുട്ടികളെയും SSLC , Plus 2 ഉന്നത വിജയികളെയും അനുമോദിച്ചു. സമ്മാനകൂപ്പൺ നറുക്കെടുപ്പ് വിജയികൾ 1. ഫസീല (സീലിംഗ് ഫാൻ), 2. ജലജ സി കെ (ഫൈബർ ടേബിൾ), 3. നാരായണൻ സി (കസേര ).
രാമകൃഷ്ണൻ രശ്മിസദനം , CPIM മൊടോംതടം ബ്രാഞ്ച് സെക്രട്ടറി ജയരാജൻ പി ഡി എന്നിവർ ആശംസകൾ നേർന്നു. ക്ലബ്ബ് വനിതാ കമ്മറ്റി കൺവീനർ ശരണ്യ രഞ്ജിത്ത് നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിന് ശേഷം നാട്ടിലെ കലാപ്രതിഭകൾ ഒരുക്കിയ കലാപരിപാടികൾ ശ്രദ്ധേയമായി.തിരുവാതിരയും നൃത്തവും പരിശീലിപ്പിച്ച താര പൗർണമി , സാനിയ പി , രശ്മി രജീഷ് എന്നിവരെ സ്നേഹോപഹാരം നൽകി ആദരിച്ചു.







