മാലിന്യ മുക്ത കേരളം – ജനകീയ ഓഡിറ്റിംഗ് ന് എൻ എസ് എസ് വോളന്റീർമാർ ഇറങ്ങി*
*മാലിന്യ മുക്ത കേരളം – ജനകീയ ഓഡിറ്റിംഗ് ന് എൻ എസ് എസ് വോളന്റീർമാർ ഇറങ്ങി*
കേരള സർക്കാരിന്റെ ‘മാലിന്യ മുക്ത നവ കേരളം’ , ‘വലിച്ചെറിയൽ മുക്ത കേരളം’ എന്നീ ക്യാമ്പയിനുകളുടെ ഭാഗമായി, തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ജി വി എച്ച് എസ് ലെ നാഷണൽ സർവീസ് സ്കീം വോളന്റീർമാർ ജനകീയ ശുചിത്വ ഓഡിറ്റിംഗ് പ്രവർത്തനത്തിൽ ഏർപ്പെട്ടു.
മാലിന്യ മുക്ത കേരളം,വലിച്ചെറിയൽ മുക്ത കേരളം എന്നീ ലക്ഷ്യങ്ങൾക്കായി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും വാർഡ് ജന പ്രതിനിധി കളുടെയും നേതൃത്വത്തിൽ ഇതിനോടകം തന്നെ വ്യാപകമായ പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നതും, ഓരോ വീടുകളിലും ഇതുമായി ബന്ധപ്പെട്ട് സന്ദർശനങ്ങൾ നടത്തി ബോധ വത്കരണം നടത്തുകയും ചെയ്തിട്ടുള്ളതാണ്.
വി എച്ച് എസ് ഇ വിഭാഗം എൻ എസ് എസ് സെൽ ന്റെ ‘ ഹരിത ഭവനം’ പ്രൊജക്റ്റ് ന്റെ ഭാഗമായി ഈ വർഷം മെയ് 31 ന് വോളന്റീർമാർ വീടുകളിൽ എത്തുകയും വീട്ടു മാലിന്യങ്ങളുടെ സംസ്കരണ – പുനരുപയോഗ സാദ്ധ്യതകൾ വിശദീകരിക്കുകയും ചെയ്തിരുന്നു. ഈ പ്രവർത്തനങ്ങൾക്കെല്ലാം ഫലപ്രാപ്തി ഉണ്ടായിട്ടുണ്ടോ എന്ന് നേരിൽ കണ്ടു വിലയിരുത്തുന്നതിനാണ് സ്കൂൾ എൻ എസ് എസ് യൂണിറ്റ് ന്റെ നേതൃത്വത്തിൽ ശുചിത്വ ഓഡിറ്റിംഗ് നടത്തിയത്..
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ലെ എട്ടു വാർഡുകളിലെ ഇരുന്നൂറ്റി അൻപതു വീടുകളിലും, മറ്റു ആറ് പഞ്ചായത്തുകളിൽ നിന്നായി നൂറ്റി നാല്പത് വീടുകളിലും ആണ് കുട്ടികൾ ഹരിത ഓഡിറ്റ് നടത്തിയത്.
തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ന്റെ ജനകീയ ഹരിത ഓഡിറ്റ് സമിതി കൺവീനർ എൻ സുകുമാരൻ, വി ഇ ഒ എസ് കെ പ്രസൂൺ, സ്കൂൾ പ്രിൻസിപ്പൽ പി സീമ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വി കെ രാജേഷ് എന്നിവർ വോളന്റീർമാർക്ക് ഹരിത ഓഡിറ്റിംഗിനായി ആവശ്യമുള്ള നിർദേശങ്ങൾ നൽകി.
വാർഡുകളിൽ നിന്നും സർവ്വേയിലൂടെ കിട്ടുന്ന വിവരങ്ങൾ ക്രോഡീകരിച്ച ശേഷം അതാതു വാർഡ് മെമ്പർമാർക്കും, തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ഹരിത ഓഡിറ്റ് സമിതി കൺവീനർക്കും സർവേ റിപ്പോർട്ട് കൈമാറും.