പാറശാല ബി പൊന്നമ്മൾക്ക് നാദഞ്ജലി

പാറശാല .ബി.പൊന്നമ്മാൾ വിടവാങ്ങി കർണാടക സംഗീതത്തിൽ വേറിട്ട ആലാപന ശൈലിയൂടെ നാദവിസ്മയം തിർത്ത പ്രസിദ്ധ സംഗിതജ്ഞ പാറശാല.ബി. പൊന്നമ്മാൾ (96) അന്തരിച്ചു.തിരുവനന്തപുരം വലിയ ശാലയിലെ വസതി വ്യാസസിലായിരുന്നു അന്ത്യം .എട്ട് പതിറ്റാണ്ട് പിന്നിട്ട സംഗീത സപര്യക്കു ശേഷമാണ് വിടവാങ്ങൽ.കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തിൽ ആദ്യമായി പാടിയ വനിത എന്ന ബഹുമതിയും അവർക്കുണ്ട്. 2017ൽ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചു.2009-ലെ കേരള സർക്കാരിൻ്റെ സ്വാതി പുരസ്കാരം, കേന്ദ്ര സംഗീത നാടക അക്കദമിയുടെയും കേരള സംഗിത നാടക അക്കാദമിയുടെയും പുരസ്കാരങ്ങൾ, കേന്ദ്ര അക്കാദമിയുടെ ഫെലോഷിപ്പ്, ചെമ്പൈ ഗുരുവായൂരപ്പൻ പുരസ്കാരം, ചെന്നൈ ശ്രീകൃഷ്ണഗാനസഭ പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്. പാറശാല ഗ്രാമത്തിൽ അധ്യാപകനായിരുന്ന മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924 ലാണ് പാറശാല ബി പൊന്നമാൾ ജനിച്ചത്. വാർദ്ധക്യസഹജമായ വിഷമങ്ങൾ കാരണം ടീച്ചർ നമ്മെ വിട്ടു പോയി എന്നത് ദുഃഖകരമായ സത്യം തന്നെയാണ് പക്ഷേ ആ മഹാഗുരുവിനെ സംഗീതവും ജീവിതദർശനങ്ങളും ഒരു നിധിപോലെ വരും തലമുറയ്ക്ക് സമ്മാനിച്ചാണ് അവർ യാത്രയായത്. ഈ മാധുരി ആണ് നമ്മൾ പിന്തുടരേണ്ടത്. സ്വഭാവശുദ്ധിയും സംഗീത ശുദ്ധിയും ടീച്ചർ ഒത്തുചേർന്നിരുന്നു. നന്നായി പാടുന്നവർ മിതമായ പാടുന്ന ജ്ഞാനം കുറഞ്ഞവർ എന്നിങ്ങനെ എല്ലാവർക്കും ഏറ്റവും മികച്ച രീതിയിൽ അറിവ് പകരാൻ പ്രത്യേക കഴിവുണ്ടായിരുന്നു മനസ്സിലായെങ്കിൽ എത്ര പ്രാവശ്യം വേണമെങ്കിലും പാടി കൊടുക്കും. സംഗീതത്തിന്റെ അമൂല്യമായ ശേഖരം ആയിരുന്നു പാറശ്ശാല ബി പൊന്നമ്മൾ സ്വാതിതിരുനാളിനെ ഉത്സവപ്രബന്ധം സ്യാനന്ദൂര വർണ്ണന തുടങ്ങി ഏതു കൃതി ആയാലും ഏതുസമയത്തും പാടും. കർണാടക സംഗീതത്തിലെ പ്രസിദ്ധ വാഗ്ഗേയകാരുടെ ഏതു കൃതിയും അവർക്ക് പാടാൻ കഴിഞ്ഞിരുന്നു. 2019 ആഗസ്റ്റ് 17 കച്ചേരി ദൂരദർശനിലെ ദേശീയ ശൃംഖലയിൽ സംരക്ഷണം ചെയ്തു. വരുംതലമുറയ്ക്ക് ശുദ്ധ സംഗീതം പകർന്ന മഹാ ഗുരുവാണ് അരങ്ങൊഴിഞ്ഞത്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close