കാപ്പി പോലെ മധുരം പകർന്ന് ഇനി ഇംഗ്ലീഷ് പഠനം..
കാപ്പി പോലെ മധുരം പകർന്ന് ഇനി ഇംഗ്ലീഷ് പഠനം..
ഞാനും എന്റെ മലയാളവും മാതൃകാ പദ്ധതിക്ക് ശേഷം കുട്ടികൾക്ക് ഇംഗ്ലീഷ് പഠനം എളുപ്പമാക്കാനുള്ള പദ്ധതിയുമായി മടിക്കൈ പഞ്ചായത്ത്. നാലാം ക്ലാസിലെ കുട്ടികൾക്കായാണ് കോഫി – ഫോർ -യു പാഠ്യപദ്ധതി നടപ്പാക്കുന്നത്. രസകരവും ഒഴുക്കോടെയുമുള്ള ഇംഗ്ലീഷ് ഭാഷാവിനിമയ പഠനമാണ് കോഫി-ഫോർ-യു പദ്ധതിയിലൂടെ കുട്ടികൾക്ക് ലഭ്യമാക്കുക. ഇംഗ്ലീഷ് ഭാഷ ആത്മവിശ്വാസത്തോടെയും, ലളിതമായും കൈകാര്യം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വെക്കുന്നത്.
മടിക്കൈ പഞ്ചായത്തിലെ പത്ത് സ്കൂളുകളിൽ പദ്ധതി നടപ്പാക്കും.
പ്രത്യേക വിദ്യാഭ്യാസ കോംപ്ലക്സ് എന്ന ആശയം നടപ്പിലാക്കി പഠനത്തിന് പുതു വെളിച്ചമേകാൻ മടിക്കൈ പഞ്ചായത്തിന് ഇതിനകം സാധിച്ചിട്ടുണ്ട്. മാതൃഭാഷാ ബോധനത്തിലെ വിടവ് കണ്ടെത്തി പരിഹരിക്കാർ ആ വിഷ്ക്കരിച്ച ഞാനും എന്റെ മലയാളവും പദ്ധതി സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധ ആകർഷിച്ച പദ്ധതിയാണ്. 3 മുതൽ 7 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികളിലെ പഠന വിടവ് നികത്തി പ്രതീക്ഷിത നിലവാരത്തിലുള്ള ഭാഷാശേഷിയിലേക്ക് അവരെ എത്തിക്കാൻ ഞാനും എന്റെ മലയാളവും പദ്ധതിയിലൂടെ സാധിച്ചു. ഡയറ്റ് മുൻ പ്രിൻസിപ്പാൾ ഡോ.എം. ബാലന്റെ നേതൃത്വത്തിൽ പ്രത്യേക അധ്യാപക വർക് ഷോപ്പ് സംഘടിപ്പിച്ച് മൊഡ്യൂൾ തയ്യാറാക്കി. 45 ദിവസം കൊണ്ട് 62 മണിക്കൂർ നീണ്ടു നിന്ന ക്ലാസ് നടത്തി. പഠനത്തിന് പുറമെ ചെയ്ത് പഠിക്കാനുള്ള 45 ദിവസത്തെ പ്രത്യേക വർക് ഷീറ്റുകളും വിദ്യാർത്ഥികൾക്ക് നൽകി. മൊഡ്യൂൾ നിർമ്മാണത്തിനും അധ്യാപക ശാക്തീകരണത്തിന്നുമായി പ്രത്യേക പരിശീല പരിപാടികളും പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. പഞ്ചായത്തിലെ അധ്യാപകർക്കു പുറമെ അധ്യാപക പരിശീലന യോഗ്യത നേടിയ ഉദ്യോഗാർത്ഥികളുടെ സേവനവും പദ്ധതി നിർവ്വഹണത്തിനായി പ്രയോജനപ്പെടുത്തിയിരുന്നു. ഞാനും എന്റെ മലയാളവും പദ്ധതിക്ക് വലിയ അംഗീകാരം തന്നെയാണ് ലഭിച്ചത്. വലിയ മികവാണ് ഓരോ കുട്ടിയും കാഴ്ച വെച്ചിരുന്നത്. അത്തരത്തിൽ തന്നെ വലിയ മികവുണർത്താൻ കോഫി- ഫോർ -യു പദ്ധതിക്കും കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
രസകരവും ഒഴുക്കോടെയുമുള്ള ഇംഗ്ലീഷ് ഭാഷാവിനിമയ പഠനം
(നാലാം ക്ലാസിലെ കുട്ടികൾക്ക് )