കെ.വി.അപ്പ അനുസ്മരണവും പുരസ്കാരദാനവും നടത്തി.
കെ.വി.അപ്പ അനുസ്മരണവും പുരസ്കാരദാനവും നടത്തി.
അമ്പലത്തറ: പുല്ലൂർ പെരിയ പഞ്ചായത്തിൻ്റെ മുൻ പ്രസിഡൻറും കേശവ്ജി സ്മാരക ട്രസ്റ്റ് അംഗവും ഗാന്ധിയനുമായിരുന്ന കെ.വി അപ്പയുടെ ഓർമ്മയ്ക്കായ് കുടുംബാംഗങ്ങൾ കേശവ്ജി സ്മാരക പൊതുജന വായനശാലയുടെ സഹകരണത്തിൽ ഏർപ്പെടുത്തിയ പുരസ്കാരം, പത്രവിതരണത്തിൽ 60 വർഷം പൂർത്തിയാക്കിയ കെ ചന്ദ്രശേഖരൻ എന്ന ആണ്ടിക്ക് സമർപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ.അരവിന്ദാക്ഷൻ അനുസ്മരണ പ്രഭാഷണം നടത്തി. ബേക്കൽ ഡി വൈ എസ് പി, സി.കെ.സുനിൽകുമാർ മുഖ്യാതിഥിയായിരുന്നു. അഡ്വ.പി.നാരായണൻ അധ്യക്ഷത വഹിച്ചു.പി.വി.ജയരാജ് പുരസ്കാര ജേതാവിനെ പരിചയപ്പെടുത്തി. പഞ്ചായത്തംഗങ്ങളായ സി.കെ.സബിത, എ.വി.കുഞ്ഞമ്പു, കാഞ്ഞങ്ങാട് പ്രസ് ഫോറം പ്രസിഡൻ്റ് ടി.കെ.നാരായണൻ പ്രവാസി വ്യവസായി ഹാരിസ് അമ്പലത്തറ, കാവുങ്കൽ നാരായണൻ എന്നിവർ പ്രസംഗിച്ചു.കെ.ചന്ദ്രശേഖരൻ മറുപടി പ്രസംഗം നടത്തി. വായനശാല പ്രസിഡൻറ് കെ.വി.നാരായണൻ സ്വാഗതവും സെക്രട്ടറി ഗോപി മുളവന്നൂർ നന്ദിയും പറഞ്ഞു.