
ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് റോട്ടറി ബോധവത്കരണ പരിപാടി നടത്തി. ഡോ.കെ.യു.രാഘവേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു.
കോട്ടപ്പാറ: ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് റോട്ടറി ബോധവത്കരണ പരിപാടി നടത്തി.
ഡോ.കെ.യു.രാഘവേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്തു. മടിക്കൈ ഗ്രാമപഞ്ചായത്ത് അംഗം എ.വേലായുധൻ മുഖ്യാതിഥിയായി. കാഞ്ഞങ്ങാട് റോട്ടറി പ്രസിഡന്റ് ശ്യാംകുമാർ പുറവങ്കര അധ്യക്ഷത വഹിച്ചു. റോട്ടറി അസി. ഗവർണർ ബി.ഗിരീഷ് നായക്, സെക്രട്ടറി എച്ച്.അക്ഷയ് കാമത്ത്, റോട്ടറി പ്രവർത്തകരായ എം.വിനോദ്, ഡോ.രാജശ്രീ സുരേഷ് നായർ, പ്രതിമ എൻ.പൈ, അങ്കണവാടി അധ്യാപിക എം.സീമ എന്നിവർ സംസാരിച്ചു. പി.ദിവ്യ, ഗായത്രി എന്നിവർ ക്ലാസെടുത്തു.
ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് റോട്ടറി നടത്തിയ ബോധവത്കരണ പരിപാടി ഡോ.കെ.യു.രാഘവേന്ദ്ര പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.
Live Cricket
Live Share Market