
ജിവിഎസ്എസ് മടിക്കൈ II ൽ SPC യുടെ നാല് ദിവസ അവധികാല ക്യാമ്പിന് തുടക്കമായി.
ജിവിഎസ്എസ് മടിക്കൈ II ൽ SPC യുടെ നാല് ദിവസ അവധികാല ക്യാമ്പിന് തുടക്കമായി
. ഏപ്രിൽ 27 മുതൽ 30 വരെ നടക്കുന്ന ക്യാമ്പ് സ്കൂൾ PTA പ്രസിഡണ്ട് ശ്രീ ശശീന്ദ്രൻ മടികൈയുടെ അധ്യക്ഷതയിൽ, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ് പ്രീത ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ സുരേഷ്കുമാർ. പി സ്വാഗതം പറഞ്ഞു. തുടർന്ന് മടിക്കൈ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമ പദ്മനാഭൻ, ശ്രീ കെ വി കൃഷ്ണൻ (സീനിയർ അസിസ്റ്റന്റ് ), ശ്രീമതി പ്രീതി (MPTA പ്രസിഡന്റ് ), ശ്രീ ആനന്ദകൃഷ്ണൻ (DI), ശ്രീമതി ബിന്ദു. പി ഡി, ശ്രീ ബാബുരാജ്,ശ്രീമതി ധന്യ (ACPO) എന്നിവർ ആശംസകൾ അർപ്പിച്ച്കൊണ്ട് സംസാരിച്ചു. CPO ശ്രീ എ കെ അജയൻ ചടങ്ങിൽ നന്ദി പറഞ്ഞു.
Live Cricket
Live Share Market