ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബേക്കൽ ലോക്കൽ അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം നടന്നു.
ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബേക്കൽ ലോക്കൽ അസോസിയേഷൻ നിർമ്മിച്ചു നൽകുന്ന സ്നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം നടന്നു.
വെള്ളിക്കോത്ത് : ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ബേക്കൽ ലോക്കൽ അസോസിയേഷൻ വിഷൻ 2021- 26 ന്റെ ഭാഗമായി നിർമ്മിച്ച് നൽകുന്ന സ്നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം അജാനൂർ കാരക്കു ഴിയിൽ നടന്നു. ബേക്കൽ ഉപജില്ലയിലുള്ള വിദ്യാർത്ഥികളിൽ സ്വന്തമായി വീട് നിർമിക്കാൻ സ്ഥലം ഉള്ളതും സാമ്പത്തികമായി ഏറ്റവും പിന്നോക്കം നിൽക്കുന്നതുമായ ഒരു കുടുംബത്തിനാണ് സ്നേഹ ഭാവനം എന്നപേരിൽ ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ് ബേക്കൽ ലോക്കൽ അസോസിയേഷൻ വിഷൻ 2021- 26 പ്രകാരം വീട് നിർമിച്ചു നൽകുന്നത്. ഉപജില്ലയിലെ അധ്യാപകരിൽ നിന്നും വിദ്യാർഥികളിൽ നിന്നുമാണ് വീടിന് ആവശ്യമായ തുക സമാഹരിക്കുന്നത്. അജാനൂർ കാരക്കു ഴിയിൽ നടന്ന സ്നേഹ ഭവനത്തിന്റെ ശിലാസ്ഥാപനം കാഞ്ഞങ്ങാട് എം.എൽ.എ ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു. കാസർഗോഡ് വിദ്യാഭ്യാസ ഉപഡയറക്ടർ കെ. വി. പുഷ്പ മുഖ്യാതിഥിയായിരുന്നു. കാഞ്ഞങ്ങാട് വിദ്യാഭ്യാസജില്ലാ ഓഫീസർ വി. ഭാസ്കരൻ, സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് ജില്ലാസെക്രട്ടറി വി. വി. മനോജ് കുമാർ, അജാനൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. കൃഷ്ണൻ മാസ്റ്റർ, അജാനൂർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ സിന്ധു ബാബു, ഭാസ്കരൻ മാസ്റ്റർ (ഡി ഒ സി,) പി.ബാലചന്ദ്രൻ നായർ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പ്രസിഡണ്ട്, ഹെഡ്മാസ്റ്റർസ് ഫോറം സെക്രട്ടറി മനോജ്. പി ,മനോജ് കുമാർ.എം. എച്ച് എം വെള്ളിക്കോത്ത്,പി,സുജേത ടീച്ചർ എച്ച് എം മടിയൻ,ജയൻ അടോട്ട് പിടിഎ പ്രസിഡണ്ട് വെള്ളിക്കോത്ത്, സി ബാലകൃഷ്ണൻ പ്രാദേശിക കമ്മിറ്റി കൺവീനർ എന്നിവർ സംസാരിച്ചു ബേക്കൽ എ.ഇ.ഒ കെ. ശ്രീധരൻ സ്വാഗതവും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൺവീനർ ലിൻസ ആർ.കെ നന്ദിയും പറഞ്ഞു