
മഹിളാ കോൺഗ്രസ് ‘ഉത്സവ്’ സംഗമം സംഘടിപ്പിച്ചു*
മഹിളാ കോൺഗ്രസ് ‘ഉത്സവ്’ സംഗമം സംഘടിപ്പിച്ചു*
രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം പുനസ്ഥാപിച്ചതിന്റെ ആഹ്ലാദ സൂചകമായി കാഞ്ഞങ്ങാട് ബേക്കൽ ഇന്റർനാഷണൽ ഹാളിൽ ചേർന്ന ‘ ‘ഉത്സവ് ‘ സംഗമം . രാജ്മോഹൻ ഉണ്ണിത്താൻ എം.പി*. ഉദ്ഘാടനം ചെയ്തു.* സംസ്ഥാന മഹിളാ കോൺഗ്രസ് പ്രസിഡണ്ട് *അഡ്വ. ജെബി മേത്തർ എം.പി.* അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡണ്ട് പി. കെ. ഫൈസൽ മുഖ്യാതിഥിയായി സംസാരിച്ചു. രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം പുനസ്ഥാപിച്ചതിന്റെ ആഹ്ലാദ സൂചകമായി കേരളത്തിലെ 14 ജില്ലകളിലും, മഹിള കോൺഗ്രസ് ജില്ലാ- ബ്ലോക്ക് ഭാരവാഹികളുമായി ആഹ്ലാദം പങ്കുവെക്കുന്നതിനും വരുന്ന ലോകസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി മഹിളാ കോൺഗ്രസിനെ പ്രവർത്തന സജ്ജമാക്കുന്നതിനുമാണ് സംസ്ഥാന നേതൃത്വം ഇങ്ങനെ ഒരു പരിപാടി ജില്ലാതലങ്ങളിൽ ഒരുക്കുന്നത്. മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് മിനി ചന്ദ്രൻ സ്വാഗതം ആശംസിച്ചു. മഹിളാ കോൺഗ്രസിന്റെ ചാർജ് വഹിക്കുന്ന ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ധന്യ സുരേഷ്, സംസ്ഥാന സെക്രട്ടറി സിന്ധു കെ. ജില്ലയുടെ ചാർജ് വഹിക്കുന്ന സംസ്ഥാന സെക്രട്ടറി നസീമ ഖാദർ, കാഞ്ഞങ്ങാട് മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു