
മാധവന്‍ പുറച്ചേരിക്ക് സഹോദരന്‍ പുരസ്കാരം
മാധവന്‍ പുറച്ചേരിക്ക്
സഹോദരന്‍ പുരസ്കാരം
വൈപ്പിന്‍
ഈ വര്‍ഷത്തെ സഹോദരന്‍ സാഹിത്യ പുരസ്കാരത്തിന് മാധവന്‍ പുറച്ചേരിയുടെ അമ്മയുടെ ഓര്‍മപ്പുസ്തകം എന്ന ജീവചരിത്ര ഗ്രന്ഥം തെരഞ്ഞെടുക്കപ്പെട്ടതായി സ്മാരകം ചെയര്‍മാന്‍ എസ് ശര്‍മ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സുനില്‍ പി ഇളയിടം, എന്‍ എം പിയേഴ്സ്സണ്‍, ഡോ. കെ വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പുരസ്തകാര ജേതാവിനെ തെരഞ്ഞെടുത്തത്. 20,000 രൂപയും പ്രശസ്തി ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
സഹോദരന്‍ അയ്യപ്പന്റെ 134þാം ജ·വാര്‍ഷിക ദിനാഘോഷ ദിനമായ 22ന് വൈകിട്ട് നാലിന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ പുരസ്കാരം നല്‍കും. എസ് ശര്‍മ അധ്യക്ഷനാകുന്ന ചടങ്ങില്‍ കെ എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ മുഖ്യാതിഥിയാകും. എന്‍ എസ് മാധവന്‍ മുഖ്യപ്രഭാഷണവും നടത്തും. പൂയപ്പിള്ളി തങ്കപ്പന്‍ കൃതി പരിചയപ്പെടുത്തും.
മാതൃഭൂമി ബുക്സാണ് അമ്മയുടെ ഓര്‍മപ്പുസ്തകം പ്രസിദ്ധീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ പുറച്ചേരിയാണ് മാധവന്റെ ജ·ദേശം. നിരവധി കവിതാ സമാഹാരങ്ങളുടെയും മറ്റു കൃതികളുടെയും കര്‍ത്താവാണ്. മുണ്ടശേരി അവാര്‍ഡ്, മഹാകവി കുട്ടമത്ത് അവാര്‍ഡ് എന്നിയ്ക്ക് അര്‍ഹനായ മാധവന്‍ തളിപ്പറമ്പ് മൂത്തേടത്ത് ഹയര്‍ സെക്കന്ററി സ്കൂള്‍ അധ്യാപകനായിരുന്നു.
സ്മാരകം സെക്രട്ടറി ഒ കെ കൃഷ്ണകുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മാധവന്‍ പുറച്ചേരി