യുവ കര്‍ഷകന്‍ രാഹുല്‍ ചെണ്ടുമല്ലി പൂക്കൃഷി വിളവെടുപ്പ് ഉദ്‌ഘാടനം നടത്തി.

യുവ കര്‍ഷകന്‍ രാഹുല്‍ ചെണ്ടുമല്ലി പൂക്കൃഷി വിളവെടുപ്പ് ഉദ്‌ഘാടനം നടത്തി.

കോടോംബേളൂർ കൃഷി ഭവന്റെ നേതൃത്വത്തിൽ കാലിച്ചാനടുക്കം ആനപ്പെട്ടി മലയില്‍ യുവ കർഷകൻ രാഹുല്‍ കൃഷി ചെയ്ത ചെണ്ടുമല്ലി കൃഷിയുടെ വിളവെടുപ്പ് നടന്നു കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജ്യോതി കുമാരി കെ എന്‍ നിർവ്വഹിച്ചു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയർമാൻ ശ്രീ ഗോപാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ ഹരിത കെ വിശദീകരണം നടത്തി പതിമൂന്നാം വാർഡ് മെമ്പർ നിഷ അനന്തൻ,വാർഡ് കൺവീനർ പത്മനാഭൻ, പി. പ്രമോദിനി എന്നിവർ സംസാരിച്ചു.
. കൃഷി വകുപ്പിന്റെ നിർദ്ദേശാനുസരണം ഓണവിപണിയിലേക്ക് പൂക്കൾ ലഭ്യമാക്കുവാൻ വേണ്ടി നട്ട ചെണ്ടുമല്ലികൾ ആണ് വിളവെടുത്തത്. ക്രമപ്രകാരമുള്ള നിലമൊരുക്കലും, ശാസ്ത്രീയമായ പരിചരണവും, ജൈവരീതിയിലുള്ള കീട രോഗ നിയന്ത്രണ മുറകളും മുഖേന തയ്യാറാക്കിയ തോട്ടത്തിൽ ആയിരത്തോളം ചെണ്ടുമല്ലി ചെടികൾ വിരിഞ്ഞു നിൽക്കുന്നത് കാണുന്നത് ഹൃദയാനന്ദകരമാണെന്ന് പരിപാടിയിൽ പങ്കെടുത്ത പ്രദേശവാസികൾ അഭിപ്രായപ്പെട്ടു. ചെണ്ടുമല്ലിക്കൊപ്പം പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. മണ്ണിൻ്റെ കാവലാൾ വാട്ട്സാപ്പ് കൂട്ടയ്മ അഗംങ്ങൾ
സമീപവാസികൾ എന്നിവർ പങ്കെടുത്തു. കമ്പ്യൂട്ടർ വെബ് ഡവലെപ്പർ കൂടിയായ രാഹുലിന് കൃഷിയോട് ചെറുപ്പം മുതലേ താൽപ്പര്യമായിരുന്നു. കോടോം ബേളൂർ കൃഷി ഭവൻ, കാലിച്ചാനടുക്കം ഗവൺമെന്റ് ഹൈസ്കുൾ എന്നിവർ അനുമോദിച്ചിരുന്നു. സ്കൂളിലെ മുൻ കാല രാജ്യ സ്കൗട്ടും പുരസ്കാർ അവാർഡ് ജേതാവുമാണ് സ്കൂളിലെ സ്കൗട്ട് ഗൈഡ് ചെയ്യുന്ന കൃഷികളിൽ സഹായിയാണ്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close