ലോക കൊതുകു ദിനാചരണം സംഘടിപ്പിച്ചു.

ലോക കൊതുകു ദിനാചരണം സംഘടിപ്പിച്ചു.


ജില്ലാമെഡിക്കൽ ഓഫീസും (ആരോഗ്യം ) ദേശീയ ആരോഗ്യ ദൗത്യവും ചെറുവത്തൂർ വി.വി. സ്മാരക ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ ലോക കൊതുകു ദിനാചരണം വിപുലമായ പരിപാടികളോടെ ചെറുവത്തൂർ ബസ്റ്റാൻഡ് പരിസരത്ത് വെച്ച് സംഘടിപ്പിച്ചു.
ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.വി പ്രമീള നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കെ രമണി അധ്യക്ഷത വഹിച്ച യോഗത്തിൽ വികസന കാര്യസ്ഥിരം സമിതി അധ്യക്ഷൻ സി.വി.ഗിരീഷ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ജില്ലാ വി.ബി ഡി. ഓഫീസർ
എം. വേണുഗോപാലൻ ബോധവൽക്കരണ ക്ലാസെടുത്തു. മെഡിക്കൽ ഓഫീസർ ഡോ. രാജ്മോഹനൻ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ പി.കെ മധു നന്ദിയും പറഞ്ഞു.
ജില്ലാ വെക്ടർ കൺട്രോൾ യൂനിറ്റ് ഒരുക്കിയ ബോധവൽക്കരണ പ്രദർശനം കാണാൻ നിരവധി ആളുകൾ എത്തിച്ചേർർന്നു. ബോധവൽക്കരണ പ്രദർശനത്തിന് ജൂ. ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.വി. മഹേഷ്കുമാർ , പി വി. സജീവൻ , കെ. പ്രദീപ്, രാഹുൽരാജ്, ഡി.വി.സി. യൂനിറ്റ് ജീവനക്കാരായ തങ്കമണി പി., ലത എച്ച്, അനീഷ് കെ എന്നിവർ നേതൃത്വം നൽകി..

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close