മടിക്കൈപബ്ലിക് ലൈബ്രറി ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു.
മടിക്കൈ :മടിക്കൈ പബ്ലിക് ലൈബ്രറി ചാളക്കടവ് ഗവൺമെൻറ് ആയുർവേദ ആശുപത്രിയുമായി സഹകരിച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും മരുന്നുവിതരണവും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എസ്. പ്രീത ഉദ്ഘാടനം ചെയ്തു .ഡോക്ടർ നന്ദകുമാർ പി , ഡോക്ടർ ബിന്ദു കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.മഴക്കാല രോഗങ്ങളും ജീവിതശൈലീ രോഗങ്ങളും ആരോഗ്യ രംഗത്തിന് വലിയ ഭീഷണിയാണ് ഉയർത്തുന്നത് എന്ന്ഡോക്ടർമാർ പറഞ്ഞു.ആഹാരം, ആചാരം, സംസ്കാരം എന്നീ മേഖലകളിൽ ഉണ്ടായ മാറ്റം ആരോഗ്യ രംഗത്ത് പ്രതിഫലിക്കുന്നതായി അവർ പറഞ്ഞു. ശ്രീ കെ. നാരായണൻ , ശ്രീ ഒ. കുഞ്ഞിക്കൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിച്ചു . നൂറോളം പേർ ക്യാമ്പിൽ പങ്കെടുത്തു.ലൈബ്രറി ജോയിന്റ് സെക്രട്ടറി എം രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡൻറ് വി. ചന്തു അധ്യക്ഷനായി .എൻ രാഘവൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.