ത്യാഗരാജൻ അനുസ്മരണവും കഥാവേളയും സംഘടിപ്പിച്ചു.
ത്യാഗരാജൻ അനുസ്മരണവും കഥാവേളയും സംഘടിപ്പിച്ചു.
അമ്പലത്തറ: അകാലത്തിൽ അന്തരിച്ച കവിയും കഥാകൃത്തുമായ ത്യാഗരാജൻ ചാളക്കടവിൻ്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ചുള്ള അനുസ്മരണം കേശവ്ജി സ്മാരക ഗ്രന്ഥാലയത്തിൽ സംഘടിപ്പിച്ചു.സന്തോഷ് ഒഴിഞ്ഞവളപ്പ് അനുസ്മരണ പ്രഭാഷണം നടത്തി.തുടർന്ന് ഗ്രന്ഥാലോകത്തിൽ പ്രസിദ്ധീകരിച്ച നാരായണൻ അമ്പലത്തറയുടെ ‘ഉളുമ്പ് ‘ കഥാചർച്ചയിൽ എം.കെ.ഗോപകുമാർ കഥാവലോകനം നടത്തി.അമ്പലത്തറ നാരായണൻ അദ്ധ്യക്ഷനായിരുന്നു.ബാലഗോപാലൻ കാഞ്ഞങ്ങാട്, മോഹനൻ,വി.വി.ഭാസ്കരൻ, നബിൻ ഒടയഞ്ചാൽ, പുലിക്കോടൻ തുടങ്ങിയവർ പ്രസംഗിച്ചു.പി വി.ജയരാജ് സ്വാഗതവും ഗോപി മുളവന്നൂർ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market