നീലേശ്വരം മാസ്റ്റേഴ്സ് അക്കാദമി ഈ വർഷത്തെ ഓണാഘോഷ പരിപാടി “പൂവിളി 2023” സംഘടിപ്പിച്ചു.*
*നീലേശ്വരം മാസ്റ്റേഴ്സ് അക്കാദമി ഈ വർഷത്തെ ഓണാഘോഷ പരിപാടി “പൂവിളി 2023” സംഘടിപ്പിച്ചു.*
നീലേശ്വരം കിഴക്കൻ കൊഴുവൽ NSS ഓഡിറ്റോറിയത്തിൽ നടന്ന ഓണാഘോഷ പരിപാടി പ്രശസ്ത സിനിമാതാരം റിതേഷ് ബങ്കളം ഉദ്ഘാടനം ചെയ്തു.അധ്യാപന രംഗത്ത് 20 വർഷം തികച്ച അധ്യാപകരായ വിജയൻ മാസ്റ്റർ, സോമൻ മാസ്റ്റർ, വിനോദ് ആലന്തട്ട, ജനാർദ്ദനൻ മാസ്റ്റർ,വിശ്വൻ മാസ്റ്റർ, സന്തോഷ് മാസ്റ്റർ, പദ്മരാജ് മാസ്റ്റർ എന്നിവരെ വിദ്യാർഥികൾ പൊന്നാട അണിയിച്ച് ആദരിച്ചു.ഈ വർഷത്തെ USS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കി മാസ്റ്റേർസ് അക്കാദമിയുടെ അഭിമാനമായി മാറിയ നിവേദ്, നിവേദ്യ, ആർജവ് സാബു എന്നിവരെ അനുമോദിച്ചു. ചടങ്ങിൽ കാർത്തിക ടീച്ചർ സ്വാഗതo പറഞ്ഞു. മനോജ് മാസ്റ്റർ അധ്യക്ഷനായ പരിപാടിയിൽ സോമൻ മാസ്റ്റർ, വിജയൻ മാസ്റ്റർ, എന്നിവർ ആശംസയും അർജുൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ഓണസദ്യയും കുട്ടികളുടെ വിവിധ കലാപരിപാടികളും കൊണ്ട് ഓണാഘോഷം കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉത്സവാന്തരീക്ഷത്തിൽ വേറിട്ട അനുഭവമായി മാറി.