RRD News : ഇന്നത്തെ പ്രധാന വാർത്തകൾ .*
*2023 സെപ്റ്റംബർ12 ചൊവ്വ*
*1199* *ചിങ്ങം27*
*1445 സഫർ 26*
കൊച്ചി ഗുജറാത്തി വിദ്യാലയ
🌳🌳🌳🌳🌳🌳🌳🌳🌳🌳🌳🌳
🌳സര്‍ക്കാര്‍ ആശുപത്രികളില്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സേവനം ലഭ്യമാക്കുമെന്ന് മന്ത്രി വീണ ജോര്‍ജ്. എം.എസ്.ഡബ്ല്യു.-ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ബിരുദമുള്ളവരുടെ സേവനമാണ് ലഭ്യമാക്കുന്നത്.
🌳ലെവൽ ക്രോസ് ഇല്ലാത്ത കേരളം എന്ന പദ്ധതിയുടെ ഭാഗമായി 99 റെയിൽവെ മേൽപാലങ്ങൾ നിർമിക്കാൻ തീരുമാനിച്ചുവെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
🌳സംസ്ഥാനത്ത് സർവീസ് നടത്തുന്ന നാല് ട്രെയിനുകളിൽ ഓരോ സ്ലീപ്പർ കോച്ചുകൾ ഈ ആഴ്ച മുതൽ കുറയും.
🌳നേമം കോച്ചിങ് ടെര്‍മിനല്‍ നിര്‍മാണത്തിന് റെയില്‍വെയുടെ അനുമതി. പദ്ധതിക്ക് ഏപ്രിലില്‍ തന്നെ 116.57 കോടി രൂപ അനുവദിച്ചിരുന്നു.
🌳അഴിമതി കേസില്‍ ഉന്നത ഉദ്യോഗസ്ഥരുട അറസ്റ്റിന്
കേന്ദ്രസര്‍ക്കാര്‍ അനുമതി വേണ്ടെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്‍റെ നിര്‍ണായക വിധി. ഇതിന് മുന്‍കാലപ്രാബല്യമുണ്ടെന്നും സുപ്രീംകോടതി ഉത്തരവിട്ടു.
🌳തന്ത്രപ്രധാനമായ മുംബൈയിൽ അമേരിക്കൻ പടക്കപ്പലുകൾക്കും വിമാനവാഹിനികൾക്കും താവളമടിച്ച് അറ്റകുറ്റപ്പണി നടത്താൻ സഹായിക്കുന്ന രണ്ടാം മാസ്റ്റർ ഷിപ്പ് റിപ്പയർ കരാർ (എംഎസ്‌ആർഎ) ഒപ്പിട്ട് ഇന്ത്യ.
🌳രാജ്യത്തേക്ക് ലാപ്‌ടോപ്പുകള്‍ ഇറക്കുമതി ചെയ്യുന്നതിലുൾപ്പടെ ഇലക്ട്രോണിക്സ് മേഖലയിലെ ഇറക്കുമതികളിൽ പല നിയന്ത്രണങ്ങളും എര്‍പ്പെടുത്തുകയാണ് കേന്ദ്ര സർക്കാര്‍.
🌳ഭാരതത്തിലേയ്‌ക്ക് ആദ്യ C-295 ട്രാൻസ്‌പോർട്ട് വിമാനം എത്തുന്നു; ഏറ്റുവാങ്ങാൻ വ്യോമസേനാ മേധാവി സ്പെയിനിലേയ്‌ക്ക് പുറപ്പെട്ടു.
🌳സൗഊദി സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടുന്ന ആദ്യ മലയാളിയായി മലപ്പുറം സ്വദേശി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മുഹമ്മദ് ഫസിലാണ് ദഹ്‌റാന്‍ കിങ് ഫഹദ് യൂണിവേഴ്‌സിറ്റി ഓഫ് പെട്രോളിയം ആന്‍ഡ് മിനറല്‍സില്‍ (കെ.എഫ്.യു.പി) നിന്ന് ഡോക്ടറേറ്റ് നേടി ചരിത്രനേട്ടം ഉണ്ടാക്കിയത്.
🌳രണ്ടാം വന്ദേഭാരതിന്റെ അന്തിമ റൂട്ട് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കേരളത്തിലൂടെയെന്ന് ഉറപ്പിച്ചു. മംഗളൂരു-കാസർകോട് സെക്ഷനിൽ വന്ദേഭാരതിന്റെ സൂചനാ ബോർഡുകൾ സ്ഥാപിച്ചു.
🌳ഇന്ത്യയുടെ ആദ്യ ട്രാൻസിറ്റ് കാർഡ് അവതരിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 2023 ഫിൻടെക്ക് ഫെസ്റ്റിലാണ് എസ്ബിഐ കാർഡ് അവതരിപ്പിച്ചത്. വൺ നേഷൻ വൺ കാർഡ് എന്ന ദേശീയ വീക്ഷണത്തിന്റെ ഭാഗമായാണ് നടപടി.
🌳ഓണക്കാല അവധിദിനങ്ങളിൽ ചുരംകയറിയെത്തുന്ന സഞ്ചാരികളുടെ പ്രിയ വിനോദകേന്ദ്രമായി ബാണാസുരസാഗർ മാറുകയാണ്. ഓണാവധിക്കാലത്തെ ഏഴുദിനങ്ങളിൽ ബാണാസുരസാഗറിൽ 40 ലക്ഷം രൂപയുടെ വരുമാനമാണ് ലഭിച്ചത്.
🌳ന്യൂഡല്‍ഹിയില്‍ ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക നേതാക്കളുടെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ച ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് പാത സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാത യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ നേട്ടം ലഭിക്കുന്ന രാജ്യമാകും ഇന്ത്യ.
🌳ഈ വർഷം 9 ലക്ഷത്തോളം വിദേശ വിദ്യാർത്ഥികളെ രാജ്യത്ത് എത്തിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒരു കനേഡിയന്‍ മന്ത്രി തന്നെ വ്യക്തമാക്കുന്നത് കഴിഞ്ഞ ദിവസമാണ്.