അലാമി എഴുത്തിടം* *സാഹിത്യക്കൂട്ടായ്മ* *ഉദ്ഘാടനച്ചടങ്ങിന്* *വേറിട്ട തുടക്കം**

*അലാമി എഴുത്തിടം* *സാഹിത്യക്കൂട്ടായ്മ*
*ഉദ്ഘാടനച്ചടങ്ങിന്* *വേറിട്ട തുടക്കം**

ചെറുവത്തൂർ : എഴുതിത്തെളിഞ്ഞ വരുടെയും എഴുതിത്തുട ങ്ങുന്നവരുടെയും കൂട്ടായ്മയായ അലാമി എഴുത്തിടത്തിന്റെ ഉദ്ലാടനം വൈവിധ്യമാർന്ന പരിപാടികളോടെ ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ നടന്നു. നവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ അലാമി വാട്സാപ്പ് കൂട്ടായ്മയിലെ അംഗങ്ങളുടെ പ്രഥമ സംഗമത്തോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കാവ്യശിഖ കമ്യൂൺ ഓഫ് ലറ്റേഴ്സിന്റെ സ്ഥാപകനും പ്രമുഖ കവിയുമായ ഡോ.സി രാവുണ്ണി സംഗമവും അലാമിയുടെ ഉദ്ഘാടനവും നിർവഹിച്ചു.
തുടർന്ന് നടന്നകവി സമ്മേളനം സി.എം. വിനയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. നവ മാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ 23 കവികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു. വിനോദ് ആലന്തട്ട മോഡറേറ്ററായി.
ഡോ.സി. രാവുണ്ണിയുടെ
‘മാറ്റുദേശത്തെ കല്ലെഴുത്തുകൾ ‘എന്ന പുസ്തകത്തിന്റെ പ്രകാശനമായിരുന്നു
ചടങ്ങിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടി. പി.വി.കെ.പനയാൽ പുസ്തകം പ്രകാശനം ചെയ്തു. ടി. ബിന്ദു ടീച്ചർ ഏറ്റുവാങ്ങി. ഇ.പി. രാജഗോപാലൻ മുഖ്യാതിഥിയായി. കാവ്യശിഖയുടെ മുൻനിരപ്രവർത്തകനായ അജികുമാർ നാരായണൻ പുസ്തകം പരിചയപ്പെടുത്തി. ചെറുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. പ്രമീള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സുരേന്ദ്രൻ കാടങ്കോട് ആശംസയർപ്പിച്ച് സംസാരിച്ചു. വനജ ടീച്ചർ രാവുണ്ണിയുടെ കവിത ആലപിച്ചു.രഞ്ജിത്ത് ഓരി സ്വാഗതവും പുഷ്പ കൊളവയൽ നന്ദിയും പറഞ്ഞു. അനീഷ് വെങ്ങാട്ട്,സ്മിത ഭരത്, ഒയോളം നാരായണൻ , ബിനേഷ് മുഴക്കോം, അനിൽ കല്യാണി എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close