
നടക്കാവ് നെരൂദ തീയറ്റേഴ്സും നെരൂദ വായനശാല & ഗ്രന്ഥാലയവും നെരൂദ അനുസ്മരണം സംഘടിപ്പിച്ചു.
നെരൂദ അനുസ്മരണം
നടക്കാവ് നെരൂദ തീയറ്റേഴ്സും നെരൂദ വായനശാല & ഗ്രന്ഥാലയവും നെരൂദ അനുസ്മരണം സംഘടിപ്പിച്ചു.
പ്രശസ്ത കവിയും വാഗ്മിയും ആയ സോമൻ കടലൂർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. നെരൂദ വനിതാവേദി പ്രസിഡണ്ട് ജയശ്രീ കെ.എസ്. സംസാരിച്ചു. വായനശാല സെക്രട്ടറി സി. മുരളി സ്വാഗതവും തീയറ്റേഴ്സ് പ്രസിഡണ്ട് ആശിഷ് വി.കെ അധ്യക്ഷതയും വഹിച്ചു. തീയറ്റേഴ്സ് ജോ. സെക്രട്ടറി വി സുനിൽകുമാർ നന്ദി രേഖപ്പെടുത്തി. തുടർന്ന് ഫ്രാൻസിസ് ടി. മാവേലിക്കര രചനയും സന്തോഷ് മീനമ്പലം സംവിധാനവും നിർവ്വഹിച്ച തിരുവനന്തപുരം അക്ഷരകലയുടെ കുചേലൻ എന്ന നാടകവും അവതരിപ്പിച്ചു.
Live Cricket
Live Share Market