
ആശുപത്രിയിൽ പുസ്തക തണലൊരുക്കി തൃക്കരിപൂരിലെ കുട്ടികൾ
*ആശുപത്രിയിൽ പുസ്തക തണലൊരുക്കി തൃക്കരിപൂരിലെ കുട്ടികൾ
*
എൻ എസ് എസ് ദിനാചാരണത്തോട് അനുബന്ധിച്ച്, തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ജി വി എച്ച് എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഇളമ്പച്ചിയിലെ ഗവണ്മെന്റ് ഹോമിയോ ആശുപത്രിയിൽ പുസ്തക തണൽ പദ്ധതി നടപ്പിലാക്കി.
പൊതു ഇടങ്ങളിൽ വായനാ സൗകര്യമൊരുക്കുന്നതിനുള്ള എൻ എസ് എസ് യൂണിറ്റ് ന്റെ പരിപാടിയുടെ ഭാഗമായി ബുക്ക് ഷെൽഫും നൂറ്റി അൻപതോളം പുസ്തകങ്ങളും മെഡിക്കൽ ഓഫീസർക്ക് കൈമാറി. ഇതിനു മുൻപ് തൃക്കരിപ്പൂർ താലൂക്ക് ആശുപത്രിയിലും എൻ എസ് എസ് വോളന്റീർമാർ ഇതേ പദ്ധതി നടപ്പിലാക്കിയിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേർസൺ എം സൗദ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ സുജയ നായർ, പ്രിയ എ കെ, അജിത കെ, ഷെമി കെ വി, രവി കെ, സി ജയകൃഷ്ണൻ, നിവേദ് കെ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫീസർ വി കെ രാജേഷ് സ്വാഗതവും വോളന്റീർ സെക്രട്ടറി എം ശ്രദ്ധ നന്ദിയും പറഞ്ഞു.