കുട്ടിശാസ്ത്രജ്ഞരുടെ ആശയങ്ങൾക്ക് മാർക്കിട്ട് ശാസ്ത്രപഥം ജില്ലാ മൂല്യനിർണ്ണയ ക്യാമ്പ്*

*കുട്ടിശാസ്ത്രജ്ഞരുടെ ആശയങ്ങൾക്ക് മാർക്കിട്ട് ശാസ്ത്രപഥം ജില്ലാ മൂല്യനിർണ്ണയ ക്യാമ്പ്*


കാസറഗോഡ് : കുട്ടികളുടെ നവീനാശയങ്ങൾ വിലയിരുത്തി ശാസ്ത്രപഥം ജില്ലാ മൂല്യനിർണ്ണയ ക്യാമ്പ്. കുട്ടികളിലെ നിരീക്ഷണ പരീക്ഷണ ഗവേഷണ പാടവം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിസമഗ്ര ശിക്ഷാ കേരളം കെ.ഡിസ്കുമായി സഹകരിച്ച് നടത്തുന്ന പ്രത്യേക ശാസ്ത്രപരിപാടിയാണ് YIP-ശാസ്ത്ര പഥം. സമൂഹം നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങളുടെ നിർദ്ധാരണത്തിനുള്ള ആശയങ്ങൾ തേടുകയാണ് പരിപാടിയിൽ ആദ്യം ചെയ്തത്. ഇത്തരത്തിലുള്ള 600 ൽ പരം ആശയങ്ങൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ ഓൺലൈനായി സമർപ്പിക്കപ്പെട്ടിരുന്നു. ഇതിൽ നിന്നും ബി.ആർ.സി തലത്തിൽ മികച്ച 10 ആശയങ്ങൾ ഓരോ BRC യിൽ നിന്നും തിരത്തെടുക്കുകയും കുട്ടികൾക്ക് അവർ സമർപ്പിച്ച ആശയങ്ങളെ കൂടുതൽ മെച്ചപ്പെടുത്താനും നവീകരിക്കാനുമായി രണ്ടു ദിവസത്തെ സഹവാസക്യാമ്പും ഏകദിന റിഫ്രഷർ ക്യാംപും സംഘടിപ്പിച്ചു. കുട്ടികൾക്ക് അവർ പ്രശ്നപരിഹാരത്തിന് തിരഞ്ഞെടുത്ത വിഷയമേഖലയിലെ വിദഗ്ധരുമായി സംവദിക്കാനും അവസരം നൽകി. നവീകരിച്ചും നൂതനാശയങ്ങൾ കൂട്ടിച്ചേർത്തും സമർപ്പിച്ച പ്രോജക്ടുകളുടെ ജില്ലാതല മൂല്യനിർണ്ണയ ക്യാമ്പ് കാസറഗോഡ് ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ അഡ്വ. എസ്.എൻ സരിത ഉദ്ഘാടനം ചെയ്തു. എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ വി.എസ് ബിജുരാജ് അധ്യക്ഷനായി. വി.എച്ച്.എസ്.ഇ പയ്യന്നൂർ മേഖല എഡി ഉദയകുമാരി, ഡി.ഡി.ഇ എൻ നന്ദികേശ, വിദ്യാകരണം ജില്ലാ കോർഡിനേറ്റർ എം. സുനിൽകുമാർ, കാസറഗോഡ് വിദ്യാഭ്യാസ ജില്ലാ ഓഫീസർ വി.ദിനേശ, കുമ്പള AEO ശശിധര, കുമ്പള ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ജയറാം എന്നിവർ സംസാരിച്ചു. കാസർഗോഡ് സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ .എം.എം മധുസൂദനൻ ചടങ്ങിന് സ്വാഗതവും K-disc ജില്ലാ പ്രോഗ്രാം എക്സിക്യൂട്ടീവ് വൈശാഖ് മോഹൻ നന്ദിയും പറഞ്ഞു. വിവിധ വിഷയ മേഖലകളിലെ വിദഗ്ധർ കുട്ടികളുടെ അവതരണത്തെ വിലയിരുത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 200 ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ തലത്തിൽ വിജയികളാകുന്നടീമിന് 25000/ രൂപയാണ് സമ്മാനമായി ലഭിക്കുക.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close