ഗവ.എൽ.പി സ്കൂൾ ചെറിയാക്കരയിലെ ഋതു. ആർ വിക്ക് സംസ്ഥാന തല ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം.മലപ്പുറം കോട്ടക്കൽ ഗവ.രാജാസ് ഹയർ സെക്കൻ്ററി സ്കൂളിൽ വെച്ച് നടന്ന എ.കെ.എസ്.ടി.യു ജനയുഗം സഹപാഠി അറിവുത്സവത്തിൻ്റെ ആറാം സീസണിൻ്റെ സംസ്ഥാന തല മത്സരത്തിലാണ് ഈ കൊച്ചു മിടുക്കി വിജയം കരസ്ഥമാക്കിയത്.മികച്ച മത്സരത്തിനൊടുവിൽ ടൈബ്രേക്കിലൂടെയായിരുന്നു ഫലം നിർണയിക്കപ്പെട്ടത്.

ശ്രീ.ബിനോയ് വിശ്വം എം.പി ഉദ്ഘാടനം ചെയ്ത അറിവുത്സവത്തിൽ ബഹു.കേരള മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ശ്രീമതി ജെ.ചിഞ്ചുറാണിയിൽ നിന്നുമാണ് ഋതു ഉപഹാരവും കാഷ് പ്രൈസും ഏറ്റുവാങ്ങിയത്.
പഠനത്തോടൊപ്പം തന്നെ കലാപ്രവൃത്തി പരിചയമേഖയിലും സ്കൂളിൻ്റെ നിറസാന്നിധ്യമായ ഋതു ഉപജില്ലാ തലത്തിലും ജില്ലാതലത്തിലും സംഘടിപ്പിച്ച നിരവധി മത്സര പരീക്ഷകളിലെ വിജയിയാണ്.തൃക്കരിപ്പൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ രാജേഷിൻ്റെയും തച്ചങ്ങാട് ഗവ.ഹൈസ്കൂളിലെ അധ്യാപിക വിദ്യയുടെയും മകളാണ് ഈ മിടുക്കി