
ഒപ്പരം* *-ലോക ഭിന്നശേഷി ദിനാചരണം ദീപശിഖാ റാലി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു.*
*ഒപ്പരം* *-ലോക ഭിന്നശേഷി ദിനാചരണം ദീപശിഖാ റാലി നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് ആരംഭിച്ചു.*
ഭിന്നശേഷിക്കാരായ എല്ലാവരുടെയും സർവ്വതോന്മുഖമായ ഉയർച്ച മുൻനിർത്തി എല്ലാവർഷവും ഡിസംബർ മൂന്നിന് ലോക ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും , പരിഹരിക്കപ്പെടുന്നതിനും എല്ലാ മേഖലകളിലും ബാക്കിയുള്ളവരെ പോലെ തന്നെ അവരുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കപ്പെടുന്നതിനും ദിനാചരണം ലക്ഷ്യമെടുന്നു. ലോക ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി 2023 ഡിസംബർ 1 മുതൽ ഡിസംബർ 31 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ സമഗ്ര ശിക്ഷ കാസർഗോഡ്, ബി ആർ സി ഹോസ്ദുർഗ്ഗിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്നു.ഈ ഇനത്തിൽ ഹോസ്ദുർഗ് ബി ആർ സി നേതൃത്വം നൽകുന്ന ഇൻക്ലൂസീവ്സ്പോർട്സ് മീറ്റ് ഡിസംബർ 1ന് ജി ഡബ്ല്യു എൽപിഎസ് കടിഞ്ഞി മൂല വച്ച് നടക്കുകയാണ് .അതിനോട് അനുബന്ധിച്ചുള്ള ദീപശിഖ പ്രയാണം നീലേശ്വരം മാർക്കറ്റ് ജംഗ്ഷനിൽ തുടക്കം കുറിച്ചു .നീലേശ്വരം നഗരസഭ വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി ദീപശിഖ പ്രയാണം ഉദ്ഘാടനം ചെയ്തു.സെറിബൽ പാഴ്സി ഫുട്ബോൾ താരം ഇന്ത്യൻ ടീമിൻറെ ഗോൾഡ് കീപ്പർ ബി ആർ സി ഹോസ്ദുർഗ്ഗിലെസ്പെഷ്യൽ എഡ്യൂക്കേറ്റർശ്യാം മോഹൻ ദീപശിഖ ഏറ്റുവാങ്ങി. ജില്ലാ സ്പോർട്സ് കൗൺസിൽ അംഗം അനിൽ ബങ്കളം ഫ്ലാഗ് ഓഫ് ചെയ്തു.നീലേശ്വരം നഗരസഭ കൗൺസിലർ ഷജീർ ഇ സ്പോർട്സ് മീറ്റിനുള്ള ജേഴ്സി പ്രകാശനം ചെയ്തു,എൻ കെ ബി എം യു പി സ്കൂൾ പ്രഥമ അധ്യാപകൻ എ വി ഗിരീശൻ , പരുത്തിക്കാമുറി എച്ച് എം ജയരാജൻ എന്നിവർ പങ്കെടുത്തു. ഹോസ്ദുർഗ് ബിപിസി ഡോ.കെ വി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവി സുബ്രഹ്മണ്യൻ, രക്ഷിതാക്കൾ ,കുട്ടികൾ, ബി ആർ സി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. മാർക്കറ്റ് ജംഗ്ഷനിൽ ആരംഭിച്ച ദീപശിഖ പ്രയാണം ജി ഡബ്ല്യു എൽപിഎസ് കടി ഞ്ഞിമൂലയിൽ കുട്ടികളും , പിടിഎയും , അധ്യാപകരും ചേർന്ന് കയ്യടിയോടെ സ്വീകരിച്ചു.