പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധമുയരണം: പുസ്തക പ്രചരണം തുടങ്ങി.
പുത്തനിന്ത്യ പണിയുവാൻ
ശാസ്ത്രബോധമുയരണം: പുസ്തക പ്രചരണം തുടങ്ങി.
പിലിക്കോട്: പുത്തനിന്ത്യ പണിയുവാൻ ശാസ്ത്രബോധമുയരണം എന്ന മുദ്രാവാക്യ വുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന മേഖലാ തല ഗ്രാമ ശാസ്ത്ര ജാഥയ്ക്ക് ഡിസം. 9 ന് കാലിക്കടവിൽ സ്വീകരണം നൽകും .
ജാഥയുടെ പ്രചരണാർഥം സംഘടിപ്പിക്കുന്ന ശാസ്ത്ര പുസ്തക പ്രചരണത്തിന്റെ ഉദ്ഘാടനം ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ നിർവഹിച്ചു. ടി.വി.ശ്രീധരൻ അധ്യക്ഷത വഹിച്ചു. സി.എം. മീനാകുമാരി , കെ. പ്രഭാകരൻ, എം.പി. ശ്രീമണി , കെ.വി.ദാമോദരൻ, വി.കൃഷ്ണൻ , നാരായണൻ വലിയ പറമ്പ, ഭരതൻ പിലിക്കോട് സംസാരിച്ചു. ഡിസംബർ 1 മുതൽ 15 വരെ നടക്കുന്ന കാൽ നട ജാഥയുടെ സ്വീകരണ കേന്ദ്രങ്ങളിൽ പ്രഭാഷണത്തിന് പുറമെ 30 മിനിറ്റ് ദൈർഘ്യമുള്ള നാടകവും അവതരിപ്പിക്കും. പ്രശസ്ത നാടക പ്രവർത്തകൻ ജിനോ ജോസഫ് രചനയും സംവിധാനവും നിർവഹിച്ച നാടകത്തിലെ പാട്ടുകൾ രചിച്ചത് കവി എം.എം സചീന്ദ്രനാണ്.