ലോക ഭിന്നശേഷി ദിനം -ഒപ്പരം – ഇൻക്ലൂസീവ് സ്പോർട്സിൽ മികച്ച പ്രകടനവുമായി കുട്ടികൾ* .

**ലോക ഭിന്നശേഷി ദിനം -ഒപ്പരം – ഇൻക്ലൂസീവ് സ്പോർട്സിൽ മികച്ച പ്രകടനവുമായി കുട്ടികൾ* .

ഡിസംബർ 3 ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച്*ദിനത്തോടനുബന്ധിച്ച് ഹോസ്ദുർഗ്ഗ് ബി ആർ സി സംഘടിപ്പിക്കുന്ന ഇൻക്ലൂസീവ് സ്പോർട്സ് ജി ഡബ്ല്യു എൽ പി എസ് നീലേശ്വരത്ത് നടന്നു. ബി ആർ സി പരിധിയിലെ മുഴുവൻ വിദ്യാലയങ്ങളിലെയും വിഭിന്നശേഷി കുട്ടികളെ ഉൾപ്പെടുത്തി കൊണ്ടാണ് സ്പോർട്സ് മീറ്റ് നടന്നത്.സ്കൂളിൽ നടന്ന കുട്ടികളുടെ പരേഡിൽ നീലേശ്വരം എസ്.ഐ.പ്രദീപൻ സല്യൂട്ട് സ്വീകരിച്ചു. . തുടർന്ന് നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്ത എസ് ഐ ഇത്തരം പരിപാടികൾ ആവശ്യമാണ് എന്ന് അറിയിച്ചു. ഹോസ്ദുർഗ്ഗ് ബിപിസി ഡോക്ടർ കെ വി രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങിൽ നീലേശ്വരം നഗരസഭ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഗൗരി കുട്ടികളുടെ ജേർസി പ്രകാശനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിനയരാജ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശാന്ത മുള്ളികോൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കുട്ടികളുടെ പ്രതിനിധിയായി അനുശ്രീ,ഹെഡ്മിസ്ട്രസ് ശാന്ത ടീച്ചർ എന്നിവർ ചേർന്ന് സ്പോർട്സ് മീറ്റിന്റെ പതാക ഉയർത്തി.തുടർന്ന് കുട്ടികൾക്കായി 50 മീറ്റർ ഓട്ടം, 50 മീറ്റർ നടത്തം, സ്റ്റാൻഡിങ് ജമ്പ് ,ബോൾ ത്രോ എന്നീ കായിക ഇനങ്ങൾ അരങ്ങേറി. തികഞ്ഞ ഉത്സാഹത്തോടെയും ആവേശത്തോടെയുമാണ് കുട്ടികൾ കായിക മത്സരങ്ങളിൽ പങ്കെടുത്തത്. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്കൂൾ പി.ടി എ യുടെ നേതൃത്വത്തിൽ ഉച്ചഭക്ഷണം നൽകി.

ഉച്ചയ്ക്ക് 2മണിക്ക് സ്പോർട്സ് മീറ്റിന്റെ സമാപന സമ്മേളനം നീലേശ്വരം നഗരസഭ ചെയർപേഴ്സൺ ശ്രീമതി ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കായിക ക്ഷമത വർധിപ്പിക്കുന്ന ഇത്തരം പരിപാടികൾ പൊതുസമൂഹത്തിന് തന്നെ മാതൃകയാണ് എന്ന് ചെയർപേർസൺ അഭിപ്രായപ്പെട്ടു .ചടങ്ങിൽ ജില്ലാ പ്രോജക്ട് കോഡിനേറ്റർ വിഎസ് ബിജുരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. വാർഡ് കൗൺസിലർ കെ എം ഭരതൻ , പിടിഎ പ്രസിഡൻറ് വിനയരാജ്, ഹെഡ്മിസ്ട്രസ് ശാന്ത എന്നിവർ ആശംസകൾ അർപ്പിച്ചു.സ്പോർട്സ് മീറ്റിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും മെഡലും സർട്ടിഫിക്കറ്റും നൽകി.കൂടാതെ തങ്ങളുടെ പരിമിതികളെ മറികടന്ന് മികച്ച വിജയം കൈവരിച്ച ശ്രീഹരി. എം. (ജിഎച്ച്എസ്എസ് കക്കാട്ട്), ആര്യ (ദുർഗ ഹയർസെക്കൻഡറി സ്കൂൾ ),അദ്വൈത് (മിമിക്രി എ.ഗ്രേഡ് ജി.വി.എച്ച്.എസ്.എസ് അമ്പലത്തറ,) മുഹമ്മദ് യാസീൻ (അറബി ഗാനം ജി ഡബ്ല്യു എച്ച് പാണത്തൂർ ) ശ്യാംമോഹൻ (കേരള ഫുഡ്ബോൾ താരം),മൻഹാ മൻസൂർ (ഉജ്ജ്വല ബാല്യം പുരസ്കാര ജേതാവ്), എന്നീ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ബി ആർ സി ട്രെയിനർ വി വി സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ ഡോ.കെ വി രാജേഷ് സ്വാഗതവും, സി ആർ സി കോഡിനേറ്റർ സജീഷ് യു വി നന്ദി അർപ്പിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close