സ്ത്രീധനം , മാരക ലഹരി, മാലിന്യം വലിച്ചെറിയൽ തുടങ്ങിയ തിന്മകൾക്കെതിരെ കുട്ടികൾ ജാഗ്രത പാലിക്കണം – സ്പീക്കര്‍ എ. എന്‍ . ഷംസീര്‍

സ്ത്രീധനം , മാരക ലഹരി, മാലിന്യം വലിച്ചെറിയൽ തുടങ്ങിയ തിന്മകൾക്കെതിരെ കുട്ടികൾ ജാഗ്രത പാലിക്കണം – സ്പീക്കര്‍ എ. എന്‍ . ഷംസീര്‍

64 മത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു

കേരളം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മാലിന്യ സംസ്കരണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം വളർത്തിയെടുക്കണമെന് സ്പീക്കർ എ. എൻ. ഷംസീർ. 64 മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യം പൊതുവഴിയിൽ തള്ളേണ്ടതലെന്നും അവ വേസ്റ്റ് ബാസ്കറ്റിൽ നിക്ഷേപിക്കേണ്ടതാണെന്ന പൊതുബോധം കുട്ടികളുടെ മനസ്സിൽ രൂപപ്പെടുത്തണം. കലോത്സവവേദികൾ അതുകൂടി പരിഗണിക്കണം. മറ്റൊരു വെല്ലുവിളി ലഹരിപദാർത്ഥങ്ങളുടെ അമിത ഉപയോഗമാണ് അവ ക്യാമ്പസിൽ നിന്ന് തുരുത്തി, ലഹരിമുക്ത ക്യാമ്പസിനായി പൊതുസമൂഹം സജീവമായി ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധന സമ്പ്രദായത്തിനെതിരെയും ആൺകുട്ടികളും പെൺകുട്ടികളും ഒറ്റക്കെട്ടായി നിൽക്കണം. രാഷ്ട്രീയവും മതവും വ്യത്യസ്തതയും മറന്ന് കല ജനങ്ങളെ യോജിപ്പിക്കുന്നു .അതുകൊണ്ടുതന്നെ കലോത്സവങ്ങളെ ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു. കാറഡുക്ക ഗവ.ഹയർ സെക്കണ്ടറി സ്ക്കൂളിലെ
ഒന്നാം വേദിയായ മോഹനത്തിൽ നടന്ന ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ എ അധ്യക്ഷനായി.
സോവനീർ പ്രകാശനവും എ.എൻ. ഷംസീർ നിർവഹിച്ചു.ആർട്ടിസ്റ്റ് സി.കെ. നായർ കാനത്തൂർ സോവനീർ ഏറ്റുവാങ്ങി.

ലോഗോ ഡിസൈനർക്കുള്ള ഉപഹാരം
എ.കെ.എം. അഷ്റഫ് .എം.എൽ.എ കൈമാറി.സ്വാഗതഗാന രചയിതാവിനുള്ള ഉപഹാരവും സ്വാഗത ഗാനം ചിട്ടപ്പെടുത്തിയതിനുള്ള ഉപഹാരവും ഇ. ചന്ദ്രശേഖരൻ എം.എൽ.എ നൽകി. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സിജി മാത്യു,കാറഡുക്ക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്‌ണ,
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.എസ്.എൻ സരിത., ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പി.ബി. ഷഫീക്ക്, എൻ ശൈലജ ഭട്ട്,കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്
ചെയർപേഴ്‌സൺ പി സവിത,വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി,ചെയർമാൻ എം രത്നാകര,കാറഡുക്ക ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എ പ്രസിജ, രൂപ സത്യൻ, ഡി ഡി ഇ എൻ നന്ദികേശൻ
ഡി.ഇ.ഒ. വി ദിനേശ,എസ്.എസ്.കെ ഡി.പി.ഒ. ഡി നാരായണ,കുമ്പള ബി.പി.സി., ജെ ജയറാം, കാറഡുക്ക ജി.വി.എച്ച്.എസ്.എസ്.പ്രിൻസിപ്പാൾ,മീര ജോസ്, പിടിഎ പ്രസിഡന്റ് കെ സുരേഷ് കുമാർ, എം പി ടി എ പ്രസിഡന്റ് ഗീതാ തമ്പാൻ, എസ്എംസി ചെയർമാൻ സുരേഷ് കുമാർ മൂടാങ്കുളം, വ്യാപാര വ്യവസായി പ്രതിനിധികളായ ഗണേഷ് വത്സ, കെ വി കിഷോർ, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ജയൻ കാടകം, കാറഡുക്ക ജിവിഎച്ച്എസ്എസ് സ്കൂൾ ലീഡർ കെ സൂര്യജിത്ത് എന്നിവർ പങ്കെടുത്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്‌ണൻ സ്വാഗതവും കാറഡുക്ക ജി വി എച്ച് എസ് എസ് ഹെഡ്മാസ്റ്റർ എം സഞ്ജീവ നന്ദിയും പറഞ്ഞു.ആയിരകണക്കിന് പൊതു ജനങ്ങളും കലാപ്രതിഭകളും ,അധ്യാപകരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close