
തൊഴിലന്വേഷകർക്ക് ആശ്വാസമായി തൊഴിൽ സഭകൾ* :
*തൊഴിലന്വേഷകർക്ക് ആശ്വാസമായി തൊഴിൽ സഭകൾ* :
സംസ്ഥാനത്ത് 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്ന പ്രഖ്യാപനം യാഥാർത്ഥ്യമാക്കാൻ തൊഴിൽ സഭകൾ ചേരുന്നു. എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരും, സംരംഭകരാവാൻ താത് പര്യമുള്ളവരെയും , സ്റ്റാർട്ട് അപ് ആശയങ്ങൾ പങ്കു വെക്കാനും , തുടങ്ങാനും താത്പര്യമുള്ളവർക്കും , കാർഷിക മേഖലയിലടക്കം പുതിയ സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും തുടങ്ങി വിപുലമായ ലക്ഷ്യങ്ങളോടെയാണ് തൊഴിൽ സഭകൾ സംഘടിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി പഞ്ചായത്തുകളിൽ അഭ്യസ്തവിദ്യരുടെയും തൊഴിലന്വേഷകരുടെയും സംരംഭകരുടെയും സർവ്വെ നടത്തി. ഇവരെ വാർഡടിസ്ഥാനത്തിൽ സംഘടിപ്പിച്ച് തൊഴിൽ മേളകൾ നടത്തും . സംസ്ഥാന തല തൊഴിൽ സഭ കഴിഞ്ഞ സപ്തംബർ മാസം മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ വെച്ച് നടത്തുകയുണ്ടായി. കാസർഗോഡ് ജില്ല തല തൊഴിൽ സഭ *25ന്2* മണി മുതൽ മടിക്കൈ പഞ്ചായത്തിലെ മേക്കാട്ട് വെച്ച് ബഹു. തദ്ദേശ സ്വയം ഭരണ മന്ത്രി *എം.ബി.രാജേഷ്* ഉദ്ഘാടനം ചെയ്യും. തദ്ദേശ ഭരണ വകുപ്പ് അഡി.ചീഫ് സെക്രട്ടറി ശ്രീമതി.ശാരദ മുരളീധരൻ തൊഴിൽ സഭയുടെ പ്രാധാന്യം സംബന്ധിച്ച് വിഷയ വാതരണം നടത്തും.
K- Disc മെമ്പർ സെക്രട്ടറി ഡോ.പി.വി.ഉണ്ണികൃഷ്ണൻ തൊഴിൽ സഭയും തദ്ദേശ ഭരണ സ്ഥാപനങ്ങളും എന്ന വിഷയം അവതരിപ്പിക്കും. ഇ ചന്ദ്രശേഖരൻ MLA അധ്യക്ഷത വഹിക്കും. നഗരസഭ അധ്യക്ഷൻമാർ, ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ഭാരവാഹികൾ, ജില്ല തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കുന്ന പരിപാടിക്ക് ജില്ല പഞ്ചാ.പ്രസിഡണ്ട് പി. ബേബി സ്വാഗതവും മടിക്കെ പഞ്ചാ. വൈസ് പ്രസിഡണ്ട് വി. പ്രകാശൻ നന്ദിയും പറയും.