
ഇന്ത്യൻ സ്പീച്ച് & ഹിയറിങ്ങ് അസോസിയേഷൻ -കാസറഗോഡ് പ്രൊഫഷണൽ മീറ്റ് അപ്പ് സംഘടിപ്പിച്ചു
ഇന്ത്യൻ സ്പീച്ച് & ഹിയറിങ്ങ് അസോസിയേഷൻ -കാസറഗോഡ് പ്രൊഫഷണൽ മീറ്റ് അപ്പ് സംഘടിപ്പിച്ചു
ഇന്ത്യൻ സ്പീച് & ഹിയറിങ്ങ് കേരള സ്റ്റേറ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ കാസറഗോഡ് സിറ്റി ടവർൽ പ്രൊഫഷണൽ മീറ്റ് അപ്പ് സംഘടിപ്പിച്ചു. പരിപാടി അസോസിയേഷൻ സംസ്ഥാന സെക്രട്ടറി പി.എം ജാബിർ ഉദ്ഘാടനം ചെയ്തു. ബി.വരുൺ അധ്യക്ഷനായി. എൻ.രാഹുൽ, ജിജുൽ വാസ് എന്നിവർ സംസാരിച്ചു. ഓഡിയോളജിസ്റ്റുകൾക്കും സ്പീച്ച് തെറാപ്പിസ്റ്റുകൾക്കും മിനിമം വേതനം നടപ്പാക്കണം, എല്ലാ ജില്ലാ-ജനറൽ-താലൂക്ക് ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഓഡിയോളജിസ്റ്റ് & സ്പീച്ച് തെറാപ്പിസ്റ്റ് സ്ഥിരം നിയമനം നടപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. തുടർനടപടിക്കായി ഗവണ്മെന്റിനെ സമീപിക്കാൻ തീരുമാനിച്ചു.
Live Cricket
Live Share Market