
വിനോദിനി നാലപ്പാടം അവാര്‍ഡ് ടി.എ. ഉഷാകുമാരിക്ക്.
വിനോദിനി നാലപ്പാടം അവാര്‍ഡ്
ടി.എ. ഉഷാകുമാരിക്ക്.
കാഞ്ഞങ്ങാട് : രാഷ്ടീയ -സാഹിത്യ- സാംസ്കാരിക- പത്രപ്രവര്‍ത്തകയുമായിരുന്ന വിനോദിനി നാലപ്പാടത്തിന്‍റെ പേരില്‍ നല്‍കി വരുന്ന 9-ാമത് തുളുനാട് അവാര്‍ഡ് പുസ്തകപ്രസാധന രംഗത്തെ വനിതാ കൂട്ടായ്മയായ സമതയുടെ മാനേജിംഗ് ട്രസ്റ്റിയും സാംസ്കാരിക പ്രവര്‍ത്തയുമായ ടി.എ. ഉഷാകുമാരിക്ക് നല്‍കാന്‍ അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റി തിരുമാനിച്ചു.
തുളുനാട് മാസികയും, പുരോഗമന കലാ സാഹിത്യ സംഘം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റിയും സംയുക്തമായി ജനുവരി മാസം 21 ന് നാലപ്പാടത്ത് വച്ച് നടത്തുന്ന ചടങ്ങില്‍ സി.പി.ഐ.(എം) സംസ്ഥാനകമ്മിറ്റി മെമ്പറും ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനുമായ പി. ജയരാജന്‍ ശില്പവും പ്രശംസാപത്രവും സമര്‍പ്പിക്കുന്നതാണ്. അഡ്വ: പി. അപ്പുകുട്ടന്‍, ഇ.പത്മാവതി, എം.വി.രാഘവന്‍, എന്‍.ഗംഗാധരന്‍, സുരേഷ്കുമാര്‍ നീലേശ്വരം, ടി. കെ.നാരായണന്‍ , കെ.കെ.നായര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് ടി.എ. ഉഷാകുമാരിയെ അവാര്‍ഡിനായി തിരഞ്ഞെടുത്തത്.