
ചെറുവത്തൂർ പുസ്തകോത്സവം ഡിസംബർ 23 ന് തുടങ്ങും. ബാലസംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചെറു ചെറുവത്തൂർ പുസ്തകോത്സവം ഡിസംബർ 23 ന് ആരംഭിക്കും. ബാലസംഘം സംസ്ഥാന പ്രസിഡണ്ട് അനൂജ ഉത്ഘാടനം ചെയ്യും.
ചെറുവത്തൂർ പുസ്തകോത്സവം ഡിസംബർ 23 ന് തുടങ്ങും.
ബാലസംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി സംഘടിപ്പിക്കുന്ന ചെറു ചെറുവത്തൂർ പുസ്തകോത്സവം ഡിസംബർ 23 ന് ആരംഭിക്കും. ബാലസംഘം സംസ്ഥാന പ്രസിഡണ്ട് അനൂജ ഉത്ഘാടനം ചെയ്യും.
2024 ജനുവരി 2 വരെയാണ് പുസ്തകോത്സവം. കേരളത്തിലെ പ്രമുഖ പുസ്തക പ്രസാധകരായ ചിന്ത പബ്ലിക്കേഷൻസ്, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്, കേരള ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, മാതൃഭൂമി, ഡി സി ബുക്സ്, പ്രോഗ്രസ് പബ്ലിക്കേഷൻസ്, ഇൻസൈറ്റ് പബ്ലിക്കേഷൻസ്, ഹരിതം ബുക്സ്,കൈരളി ബുക്സ്, സമയം ബുക്സ്, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഇംഗ്ലീഷ് ബുക്സ് ഇവരുടേയെല്ലാം ആകർഷകമായ പുസ്തകങ്ങൾ പുസ്തകോത്സവത്തിൽ ലഭ്യമാകും. പുസ്തകോത്സവത്തിന്റെ അനുബന്ധമായി വൈകുന്നേരം എല്ലാദിവസവും വ്യത്യസ്തങ്ങളായ കലാ സാഹിത്യ സാംസ്കാരിക പരിപാടികൾ അരങ്ങേറും. കഥാ ചർച്ച, സാഹിത്യ ശിൽപ്പശാല, വയലാർ ഗാനാലാപന മത്സരം, പ്രസംഗ മത്സരം, പ്രതിഭ സംഗമം, കവിയരങ്ങ്, അസ്വാതന രചന തുടങ്ങിയ അനുബന്ധ പരിപാടികൾ അരങ്ങേറും.