
വാദ്യകലയില്‍ ചുരുങ്ങിയ കാലത്തിനിടയില്‍ തന്നെ പ്രശസ്തി നേടിയ മടിക്കൈ ഉണ്ണിക്കൃഷ്ണമാരാരുടെ തായമ്പക തല ക്ലായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍.
വാദ്യകലയില്‍ ചുരുങ്ങിയ കാലത്തിനിടയില്‍ തന്നെ പ്രശസ്തി നേടിയ മടിക്കൈ ഉണ്ണിക്കൃഷ്ണമാരാരുടെ തായമ്പക തല ക്ലായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍.
1971 ആഗസ്ത് 24 ന് വലിയ വീട്ടില്‍ കമ്മാര മാരാരുടെയും കിഴിക്കിലോട്ട് വീട്ടില്‍ കുഞ്ഞിപ്പെണ്ണ് മാരസ്യാരുടെയും മകനായി ജനനം. സ്‌കൂള്‍ പഠനകാലത്ത് തന്നെ അച്ഛന്റെ കീഴില്‍ വാദ്യ കലാപഠനവും ആരംഭിച്ചു. 13 ാം വയസ്സില്‍ തായമ്പക അരങ്ങേറ്റം കഴിച്ചു. പ്രീഡിഗ്രി പഠനത്തിന് ശേഷം സജീവമായി വാദ്യ കലാരംഗത്തും ബിരുദ പഠനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചു. മഡിയന്‍ കാളവീട്ടില്‍ ശ്രീ.കൃഷ്ണന്‍ കുട്ടിമാരാരുടെ ശിക്ഷണത്തില്‍ തായമ്പകയിലും മേളത്തിലും പഞ്ചവാദ്യകലയിലും പ്രാവീണ്യം നേടി. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും ക്ഷേത്രങ്ങളിലും ഇതര വേദികളിലും പരിപാടികള്‍ അവതരിപ്പിച്ച് പ്രശംസ നേടി. ഒട്ടനവധി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും ലഭിച്ചു. വാദ്യകാലരംഗത്തു ഗവേഷണപരമായ ഇടപെടലുകളിലൂടെ തിടമ്പ് നൃത്തകലയിലെ പഞ്ചാരി ചുവട് പരിഷ്‌കരണത്തിലൂടെ ശ്രദ്ധേയനായി. കേരള കലാമണ്ഡലത്തില്‍ അവതരിപ്പിച്ചു അംഗീകാരം നേടി. 2019 ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് കാസറഗോഡ് ജില്ലയില്‍ ആദ്യമായി ശ്രീ ഉണ്ണികൃഷ്ണണിലൂടെ എത്തി. നിരവധി ആളുകള്‍ക്ക് ചെണ്ട അഭ്യസിപ്പിച്ച ഉണ്ണിക്കൃഷ്ണമാരാര്‍ക്ക് ഒട്ടനവധി ശിഷ്യഗണങ്ങളുണ്ട്.
മടിക്കൈ ഉണ്ണിക്കൃഷ് മാരാരുടെ തായമ്പക ഡിസംബർ 18ന് തലക്ലായി സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ