
ധന്യ ചികിത്സാ സഹായ നിധിയിലേക്ക് കാരുണ്യ പ്രവാഹം. കുന്നുമ്മ കൂട്ടായ്മ സമാഹരിച്ച 216110 രൂപ ടി വി വിനോദ് കുമാർ, കൊടക്കാട് നാരായണൻ എന്നിവർ ഏറ്റു വാങ്ങി.
ധന്യ ചികിത്സാ സഹായ നിധിയിലേക്ക് കാരുണ്യ പ്രവാഹം.
കുന്നുമ്മ കൂട്ടായ്മ സമാഹരിച്ച 216110 രൂപ ടി വി വിനോദ് കുമാർ, കൊടക്കാട് നാരായണൻ എന്നിവർ ഏറ്റു വാങ്ങി.
ഗുരുതരമായ കരൾ രോഗം ബാധിച്ച് എറണാകുളം അമൃതാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ആണൂരിലെ കെ.പി. ധന്യയുടെ ജീവൻ രക്ഷിക്കാൻ ലോകത്തിന്റെ നാനാഭാഗത്തു നിന്നും കാരുണ്യ പ്രവാഹം.
ധന്യയുടെ സഹപാഠികളായ
പിലിക്കോട് ഗവ. ഹൈസ്കൂൾ 2000 – 2001 എസ്.എസ്.എസ്.എൽ.സി ബാച്ച് – കുന്നുമ്മ കൂട്ടായ്മ രണ്ടു ദിവസം കൊണ്ട് സമാഹരിച്ച രണ്ടു ലക്ഷത്തി പതിനാറായിരത്തി നൂറ്റി പത്ത് രൂപ ചികിത്സാ കമ്മറ്റി ഭാരവാഹികളായ ടി.വി. വിനോദ് കുമാർ , കൊടക്കാട് നാരായണൻ എന്നിവർ ഏറ്റുവാങ്ങി. ചൂരിക്കൊവ്വൽ ദേശം കൂട്ടായ്മ ഒരു ലക്ഷം രൂപ സംഭാവനയായി നൽകി. നന്മ പയ്യന്നൂർ ചാരിറ്റബിൾ വാട്സ് ആപ്പ് കൂട്ടായ്മ കാൽ ലക്ഷം രൂപ ചികിത്സാ സഹായമായി നൽകി. എ.എഫ്.സി. ബീരിച്ചരി ഫുട്ബോൾ ടൂർണമെന്റ് കാണികളിൽ നിന്ന് ഒരു ദിവസം കൊണ്ട് ശേഖരിച്ച പതിനായിരത്തി അഞ്ഞൂറ്റി പതിനേഴ് രൂപ ചികിത്സാ കമ്മറ്റിക്ക് കൈമാറി. ഏച്ചിക്കുളങ്ങര ശ്രീനാരായണപുരം ക്ഷേത്രം സംസ്കൃതി കൂട്ടായ്മയും ചിരാത് 96 എസ്.എസ്. എൽ. സി ബാച്ച് , ടാസ്ക് ഏച്ചിക്കൊവ്വൽ തുടങ്ങി നിരവധി സംഘടനകളും ചികിത്സാ സഹായ നിധിയിലേക്ക് സാമ്പത്തിക സഹായം കൈമാറി.
ധന്യയുടെ ആരോഗ്യം വീണ്ടെടുക്കാൻ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 35 ലക്ഷത്തിലധികം ചെലവ് വരുമെന്നാണ് ഡോക്ടർമാരുടെ അഭിപ്രായം.
മറ്റു വഴികളെല്ലാം അടഞ്ഞതിനെ തുടർന്ന് നാട്ടുകാർ രൂപീകരിച്ച ചികിത്സാ സഹായ കമ്മറ്റിയിലേക്ക് സുമനസ്സുകൾ നൽകുന്ന സഹായം മാത്രമാണ് ധന്യയുടെ ജീവ രക്ഷയ്ക്കുള്ള ഏക വഴി.
കേരള ബാങ്ക് പെരളം ശാഖയിൽ ആരംഭിച്ച അക്കൗണ്ട് ചില സാങ്കേതിക കാരണങ്ങളാൽ തടസ്സപ്പെട്ടതിനെ തുടർന്ന് കൺവീനർ വിനോദ് കുമാർ തെക്കെ വീട്ടിലിന്റെ പേരിൽ എച്ച്.ഡി. എഫ്. സി. പയ്യന്നൂർ ശാഖയിൽ പുതിയ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.
നമ്പർ. 50200087393004
ഐ.എഫ്.സി. HDFC0001523