
വില്ലജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും, പൊതു ജനങ്ങൾക്ക് സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിനും വില്ലേജ് ഓഫീസുകളിൽ ഫ്രന്റ് ഓഫീസ് അനുവദിക്കണമെന്നും ഈ ആവശ്യത്തിലേക്കായി 50% വി എഫ് എ മാരെ അപ്ഗ്രേഡ് ചെയ്യണമെന്നും കെ.ആർ.ഡി.എസ്.എ ഹോസ്ദുർഗ് താലൂക്ക് സമ്മേളനം ഗവണ്മെന്റിനോട് ആവശ്യപെട്ടു.
*വില്ലജ് ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുന്നതിനും, പൊതു ജനങ്ങൾക്ക് സേവനങ്ങൾ സുഗമമായി ലഭ്യമാക്കുന്നതിനും വില്ലേജ് ഓഫീസുകളിൽ ഫ്രന്റ് ഓഫീസ് അനുവദിക്കണമെന്നും ഈ ആവശ്യത്തിലേക്കായി 50% വി എഫ് എ മാരെ അപ്ഗ്രേഡ് ചെയ്യണമെന്നും കെ.ആർ.ഡി.എസ്.എ ഹോസ്ദുർഗ് താലൂക്ക് സമ്മേളനം ഗവണ്മെന്റിനോട് ആവശ്യപെട്ടു.
സമ്മേളനം ജോയിന്റ് കൌൺസിൽ വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് സൗമ്യ.എം. വിയുടെ ആദ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിന് സെക്രട്ടറി ശശി കരുവാച്ചേരി സ്വാഗതം പറഞ്ഞു. കെ.ആർ.ഡി.എസ്.എ സംസ്ഥാന ജനറൽ സെക്രട്ടറി എം എം നജീം, ജോയിന്റ് കൌൺസിൽ ജില്ലാ സെക്രട്ടറി ബിജുരാജ്, കെ.ആർ.ഡി.എസ്.എ ജില്ലാ പ്രസിഡന്റ് സ വിനോജ്, കെ.ആർ.ഡി.എസ്.എ ജില്ലാ ജോയിന്റ് സെക്രട്ടറി വിശ്വംബരൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി സജിത (പ്രസി ) ഷഫീർ എം.സി (സെക്രട്ടറി ) നാമദേവൻ.പി (വൈസ് പ്രസിഡന്റ്), സുധീരൻ ( ജോയിന്റ് സെക്രട്ടറി ) ജിഷാദ് ശങ്കർ ( ട്രഷറർ ) തുടങ്ങിയവരെ സമ്മേളനം തെരഞ്ഞെടുത്തു.*